Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗണ്‍സിലര്‍ റിമാൻഡില്‍

മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം തേടിയെത്തിയ 18കാരിക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്ട് സൈക്യാട്രിക് കൗണ്‍സിലര്‍ റിമാൻഡില്‍

കോഴിക്കോട്: മാനസിക പ്രയാസങ്ങള്‍ക്ക് പരിഹാരം തേടി കൗണ്‍സിലിങ്ങിനെത്തിയ പതിനെട്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സൈക്യാട്രിക് കൗണ്‍സിലർ അറസ്റ്റില്‍.

കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാൻ ആണ് പന്തീരങ്കാവ് പൊലിസിന്റെ പിടിയിലായത്.

തൃശൂർ സ്വദേശിനിയായ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പാലാഴിയില്‍ പ്രവർത്തിക്കുന്ന യഹിയ ഖാന്റെ കൗണ്‍സിലിങ് കേന്ദ്രത്തിലാണ് പെണ്‍കുട്ടി ചികിത്സയ്ക്കായി എത്തിയത്. പെണ്‍കുട്ടിയുടെ കുടുംബവുമായി നേരത്തെ പരിചയമുള്ളയാളായിരുന്നു പ്രതി.

ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തവും 35 വർഷം കഠിനതടവും

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പമാണ് പെണ്‍കുട്ടി കൗണ്‍സിലിങ് കേന്ദ്രത്തിലെത്തിയത്. എന്നാല്‍, കൗണ്‍സിലിങ്ങിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടിയെ പ്രതി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോവുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.

അതിക്രമത്തെത്തുടർന്ന് കടുത്ത മാനസിക ആഘാതത്തിലായ പെണ്‍കുട്ടി, ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശൂർ വനിതാ പൊലിസില്‍ പരാതി നല്‍കുന്നത്. കുറ്റകൃത്യം നടന്നത് കോഴിക്കോട് പന്തീരങ്കാവ് പൊലിസ് സ്റ്റേഷൻ പരിധിയിലായതിനാല്‍ പിന്നീട് കേസ് ഇങ്ങോട്ട് കൈമാറുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരങ്കാവ് പൊലിസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നിലവില്‍ റിമാൻഡ് ചെയ്തിട്ടുണ്ട്.

A psychiatric counselor in Kozhikode has been remanded in custody following allegations of sexually assaulting an 18-year-old girl. The victim had approached the counselor seeking help for mental distress, during which the assault reportedly took place. Police registered a case and arrested the accused after the teenager reported the incident.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham