Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കാലത്ത് ആസ്ത്മ കൂടാതിരിക്കാന്‍; വീടിനുള്ളിലെ ഈര്‍പ്പവും പൂപ്പലും മാറ്റാം, ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

മഴക്കാലത്ത് ആസ്ത്മ കൂടാതിരിക്കാന്‍; വീടിനുള്ളിലെ ഈര്‍പ്പവും പൂപ്പലും മാറ്റാം, ശ്രദ്ധിക്കേണ്ട 10 കാര്യങ്ങള്‍

ഴക്കാലം പൊതുവേ മനോഹരമാണെങ്കിലും ആസ്ത്മ രോഗികള്ക്ക് ഈ സമയം അത്ര അനുകൂലമല്ല. അന്തരീക്ഷത്തിലെ അമിതമായ ഈര്പ്പം, ചുമരുകളിലെ പൂപ്പല്, തണുത്ത വായു, പൊടിപടലങ്ങള്, പെട്ടെന്നുണ്ടാകുന്ന അണുബാധകള് എന്നിവ ശ്വാസകോശത്തെ ബാധിക്കാനും ആസ്ത്മ ലക്ഷണങ്ങള് പെട്ടെന്ന് കൂട്ടാനും കാരണമാകാറുണ്ട്.

മഴക്കാലത്ത് ആസ്ത്മ നിയന്ത്രിച്ചു നിര്ത്താന് സഹായിക്കുന്ന 10 വഴികള് ഏതൊക്കെയാണെന്നു നോക്കാം.

ഇന്ഹേലറുകള് കൃത്യമായി ഉപയോഗിക്കുക- ഡോക്ടറുടെ നിര്ദേശപ്രകാരമുള്ള ഇന്ഹേലറുകളും മരുന്നുകളും മുടങ്ങാതെ കഴിക്കുന്നത് ലക്ഷണങ്ങളെ ഒരു പരിധി വരെ നിയന്ത്രിക്കും.

വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക- മുറിക്കുള്ളില് പൊടി അടിഞ്ഞുകൂടാന് അനുവദിക്കരുത്. വീടിനകം എപ്പോഴും വരണ്ടതായി സൂക്ഷിക്കാന് ശ്രദ്ധിക്കുക.

പൂപ്പല് ഇല്ലാതാക്കുക- ഈര്പ്പം കാരണം ബാത്ത്റൂമുകളിലും കിടപ്പുമുറിയിലെ ഭിത്തികളിലും ഉണ്ടാകുന്ന പൂപ്പലുകള് കൃത്യമായി വൃത്തിയാക്കണം. ഇത് ശ്വാസതടസ്സത്തിന് പ്രധാന കാരണമാണ്.

മാസ്ക് ധരിക്കുക- പൊടിയും തണുത്ത കാറ്റും നേരിട്ട് അടിക്കാതിരിക്കാന് പുറത്തിറങ്ങുമ്പോള് മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കുക.

ജലദോഷം നിസ്സാരമായി കാണരുത്- ചെറിയ രീതിയിലുള്ള തൊണ്ടവേദനയോ ജലദോഷമോ പോലും ആസ്ത്മ വഷളാക്കാം. തുടക്കത്തില് തന്നെ കൃത്യമായ ചികിത്സ തേടണം.

പുകവലി പൂര്ണ്ണമായും ഒഴിവാക്കുക- പുകവലിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം തകരാറിലാക്കുകയും രോഗാവസ്ഥ ഗുരുതരമാക്കുകയും ചെയ്യും.

ശ്വാസക്രിയകള് ചെയ്യുക- വിദഗ്ധ നിര്ദേശപ്രകാരമുള്ള ശ്വസന വ്യായാമങ്ങള് (Breathing Exercises) ചെയ്യുന്നത് ശ്വാസകോശത്തിന്റെ ശേഷി കൂട്ടാന് സഹായിക്കും.

ചൂടുള്ള പാനീയങ്ങള് ശീലമാക്കുക- തിളപ്പിച്ചാറിയ ചെറുചൂടുവെള്ളം, ഔഷധക്കഞ്ഞികള്, ചൂടുള്ള സൂപ്പുകള് എന്നിവ കുടിക്കുന്നത് ശരീരത്തിന് ആശ്വാസം നല്കും.

നനഞ്ഞ വസ്ത്രങ്ങള് ഉടന് മാറ്റുക- മഴ നനഞ്ഞ വസ്ത്രങ്ങളോ ഈര്പ്പമുള്ളതോ ആയ വസ്ത്രങ്ങള് കൂടുതല് സമയം ധരിച്ചിരിക്കരുത്. ഇത് തണുപ്പ് നേരിട്ട് ശ്വാസകോശത്തിലേക്ക് എത്തുന്നതിന് കാരണമാകും.

അടിയന്തര ഘട്ടങ്ങളില് ഡോക്ടറെ കാണുക- ശ്വാസതടസ്സമോ ചുമയോ അമിതമായി കൂടിയാല് സ്വയംചികിത്സയ്ക്ക് നില്ക്കാതെ ഉടന് തന്നെ ഡോക്ടറുടെ സഹായം തേടുക.

ഫ്രീസറില് നിന്ന് ഇറച്ചി നേരിട്ട് പുറത്തുവച്ച്‌ ഐസ് കളയുന്നവരാണോ..? എങ്കില് ഈ വലിയ അബദ്ധം ഇനി ആവര്ത്തിക്കരുത്


മഴക്കാലത്ത് പിന്തുടരേണ്ട മറ്റ് ആരോഗ്യശീലങ്ങള്

ശരീരത്തില് ജലാംശം നിലനിര്ത്താന് ആവശ്യത്തിന് വെള്ളം കുടിക്കുക.

പ്രതിരോധശേഷി വര്ധിപ്പിക്കുന്നതിനായി ഭക്ഷണത്തില് പഴവര്ഗങ്ങളും പച്ചക്കറികളും ധാരാളമായി ഉള്പ്പെടുത്തുക.

ശരീരത്തിന് ആവശ്യമായ വിശ്രമവും കൃത്യമായ ഉറക്കവും ഉറപ്പാക്കുക.

അമിതമായി തണുപ്പിച്ച ഭക്ഷണങ്ങളും ഐസ്ക്രീം പോലുള്ള പലഹാരങ്ങളും ചിലര്ക്ക് ആസ്ത്മ കൂട്ടിയേക്കാം, അതിനാല് ഇവ നിയന്ത്രിക്കുക.

വീടിനുള്ളില് ചെയ്യാന് കഴിയുന്ന ലളിതമായ വ്യായാമങ്ങള് മുടക്കാതിരിക്കുക.

As the rainy season triggers asthma due to humidity and mold, here are 10 vital health tips and lifestyle habits for asthma patients to stay safe.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham