Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഴക്കെടുതിയില്‍ വിറച്ച്‌ കേരളം: 25 മരണം, നാല് പേരെ കാണാതായി; ദുരിതാശ്വാസ ക്യാമ്പുകളില്‍ 18,000-ത്തിലധികം ആളുകള്‍

മഴക്കെടുതിയില്‍ വിറച്ച്‌ കേരളം: 25 മരണം, നാല് പേരെ കാണാതായി; ദുരിതാശ്വാസ ക്യാമ്പുകളില്‍ 18,000-ത്തിലധികം ആളുകള്‍

ത്തനംതിട്ട: സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ ഇതുവരെ 25 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

നാല് പേരെ കാണാതാവുകയും പത്ത് പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം ഒന്നാം തീയതി മുതല്‍ ഇന്ന് വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകളാണിത്.

ഏറ്റവും കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തത് കോട്ടയം ജില്ലയിലാണ്. കോട്ടയത്ത് അഞ്ച് പേരും, മലപ്പുറത്ത് നാല് പേരുമാണ് മരണപ്പെട്ടത്. ആലപ്പുഴ, കണ്ണൂർ ജില്ലകളില്‍ മൂന്ന് പേർ വീതവും മരണപ്പെട്ടു.

കനത്ത മഴ: സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മഴയിലും കാറ്റിലും ഒട്ടേറെ വീടുകളാണ് തകർന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്‌ 52 വീടുകള്‍ പൂർണ്ണമായും 565 വീടുകള്‍ ഭാഗികമായും തകർന്നതായാണ് റിപ്പോർട്ടുകള്‍.

ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവർത്തനവും പുനരധിവാസവും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ ഇതുവരെ 418 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി 18,434 പേരെ നിലവില്‍ ഈ ക്യാമ്പുകളില്‍ സുരക്ഷിതമായി പുനരധിവസിപ്പിച്ചിട്ടുണ്ട്. ബാധിതർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിയന്തര വൈദ്യസഹായങ്ങളും അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്.

ദുരന്തബാധിത പ്രദേശങ്ങളില്‍ സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഏകോപിപ്പിച്ചുള്ള രക്ഷാപ്രവർത്തനവും ദുരിതാശ്വാസ വിതരണവും പുരോഗമിക്കുകയാണ്.

Devastating heavy rains and severe flooding have thrown normal life out of gear across Kerala, triggering widespread destruction, landslides, and rising water levels. The death toll has escalated to 25, while rescue teams are actively searching for four missing individuals. To ensure safety, authorities have relocated over 18,000 affected residents to emergency relief camps set up across multiple districts.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham