Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മീശപിരിച്ച്‌, സിഗരറ്റ് വലിച്ച്‌ റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച്‌ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

മീശപിരിച്ച്‌, സിഗരറ്റ് വലിച്ച്‌ റീല്‍സ്; പരോള്‍ വ്യവസ്ഥ ലംഘിച്ച്‌ പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ റീല്‍ ഷൂട്ട്

കാസര്കോട്: സിഗരറ്റ് വിലിച്ച്‌ പുക ഊതിവിട്ട് മീശ പിരിച്ച്‌, മാസ് ഡയലോഗും പറഞ്ഞ് റീല്സ് ചെയ്ത് പരോളിലിറങ്ങിയ പെരിയ ഇരട്ടക്കൊലക്കേസ് പ്രതി.

ബേഡകം കുണ്ടുംകുഴി സ്വദേശിയായ അശ്വിനാണ് ഇന്സ്റ്റഗ്രാമില് റീല് പോസ്റ്റ് ചെയ്തത്.

മാസ് സിനിമാ ഡയലോഗിനൊപ്പം വീരപരിവേഷം നല്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങള് ഉപയോഗിക്കരുതെന്നാണ് പരോള് വ്യവസ്ഥ. ഇത് ലംഘിച്ചാണ് റീല് ഷൂട്ട്. സംഭവം വിവാദമായതോടെ ഇന്സ്റ്റാഗ്രാമില് നിന്ന് വീഡിയോ നീക്കിയിട്ടുണ്ട്.

പെരിയ കല്യോട്ടെ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിലെ അഞ്ച് പ്രതികള്ക്ക് പരോള് നല്കിയത് വിവാദമായിരുന്നു. ഇരുപത് ദിവസത്തേക്കാണ് പരോള്.

കൂട്ടപ്പരോള് വിവാദമായതോടെ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

A fresh controversy has emerged after an accused in the Periya double murder case allegedly appeared in a social media reel while on parole. The video, which shows him posing with a twirled moustache and smoking a cigarette, has triggered allegations that parole conditions were violated.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham