Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനത്തെ ന്യായീകരിച്ച്‌ കേന്ദ്രം

മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനത്തെ ന്യായീകരിച്ച്‌ കേന്ദ്രം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പത്, പത്ത് തീയതികളില്‍ മൊബൈല്‍ ഇന്റർനെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതിനെ ന്യായീകരിച്ച്‌ കേന്ദ്രം.

സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഇത് ആനുപാതികമായ നടപടിയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു. തനിക്കെതിരായ കോടതിയലക്ഷ്യ നോട്ടിസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രിംകോടതി നിർദേശങ്ങള്‍ മനഃപൂർവം ലംഘിച്ചെന്നാരോപിച്ച്‌ അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സത്യവാങ്മൂലം.

സമാധാനവും പൊതുക്രമവും ഉറപ്പാക്കുന്നതിനും ക്രമസമാധാനപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചത്. ആവശ്യമായ അനുമതി നേടാതെ പ്രതിഷേധം നടത്താനുള്ള ഒരു സംഘടനയുടെ ആഹ്വാനവും അനുമതി നിഷേധിച്ചിട്ടും പ്രതിഷേധവുമായി മുന്നോട്ടുപോകാനുള്ള നീക്കവുമാണ് നടപടിക്ക് കാരണമായതെന്നും അദ്ദേഹം വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham