പാലക്കാട്: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ വ്യാജ എഐ ചിത്രം നിര്‍മിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്.
ഒറ്റപ്പാലം, കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവിന്റെ പരാതിയിലാണ് നടപടി.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും, എഐ ചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് പോസ്റ്റിന് പിന്നിലുള്ളതെന്ന് പരാതിക്കാരനായ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ ജയരാജന്‍ പറയുന്നു. കഴിഞ്ഞ മാസം 29നാണ് പരാതിക്ക് കാരണമായ പോസ്റ്റ് അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലിസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വി.ഡി സതീശന്റെ വ്യാജ ചിത്രം നിര്‍മ്മിച്ചതിന് കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഷൂസില്‍ മുഖ്യമന്ത്രി ഉമ്മ വെയ്ക്കുന്ന തരത്തിലാണ് ചിത്രം വ്യാജമായി നിര്‍മ്മിച്ചത്.
*pointer-events-auto R6Vx5W_threadScrollVars scroll-mb-[calc(var(--scroll-root-safe-area-inset-bottom,0px)+var(--thread-response-height))] scroll-mt-[calc(var(--header-height)+min(200px,max(70px,20svh)))]" dir="auto" data-turn-id="request-WEB:9c9ba3c4-86e8-4f9e-aa51-831990184b92-3" data-turn-id-container="request-WEB:9c9ba3c4-86e8-4f9e-aa51-831990184b92-3" data-testid="conversation-turn-8" data-scroll-anchor="false" data-turn="assistant">case has been registered against a young man for creating and circulating a fake AI-generated image targeting V.D. Satheesan on social media.

