Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു, നാല് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

മുംബൈയില്‍ നാലു നില കെട്ടിടം തകര്‍ന്നു വീണു, നാല് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

താനെ: മഹാരാഷ്ട്രയിലെ ഭീവണ്ഡിയില് നാലുനില കെട്ടിടം തകര്ന്നുവീണ് നാല് പേര് മരിച്ചു. വ്യാഴാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.

ഇനിയും ആളുകള് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നതായി അധികൃതര് അറിയിച്ചു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള് നടക്കുന്നതിനിടെയായിരുന്നു അപകടം.

പവര്ലൂം ടൗണിലെ ബാലാജി നഗര് പ്രദേശത്തുള്ള കോഹിനൂര് കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകര്ന്നു വീണത്. ഓരോ നിലയിലും 12 മുറികള് വീതമുണ്ട് കെട്ടിത്തില്. ആകെ 48 മുറികളാണ് കെട്ടിടത്തിലുള്ളത്- മുനിസിപ്പല് ഉദ്യോഗസ്ഥര് പറഞ്ഞു. കെട്ടിടം അപകടകരമാണെന്ന് നഗരസഭ മുന്നറിയിപ്പ് നല്കിയിരുന്നതായും അവര് ചൂണ്ടിക്കാട്ടി.

നീറ്റ് പ്രതിഷേധക്കാരെ തല്ലിച്ചതച്ചു: അമിത് ഷായുടെ രാജി പ്രധാനമന്ത്രി ചോദിച്ചു വാങ്ങണമെന്ന് കോണ്‍ഗ്രസ്

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ കെട്ടിടത്തില് നിന്ന് വലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി താമസക്കാര് പറഞ്ഞു. ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാര് നിരവധി കുടുംബങ്ങളെ പരിസരത്ത് നിന്ന് ഒഴിപ്പിച്ചു. അതിനിടെ ചില കെട്ടിടത്തിന്റെ ബി വിംഗ് തകര്ന്നു വീഴുകയായിരുന്നു.

അവശിഷ്ടങ്ങള്ക്കിടയില് നിന്ന് മൂന്ന് മൃതദേഹങ്ങള് കണ്ടെടുത്തതായും പരിക്കേറ്റ ഒരു ആണ്കുട്ടിയെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രിയില് പ്രവേശിപ്പിച്ചതായും അഗ്നിശമന സേന ഉദ്യോഗസ്ഥര് പറഞ്ഞു. ഏഴ് മുതല് എട്ട് വരെ പേര് ഇപ്പോഴും അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിക്കിടക്കുന്നുണ്ടെന്നും തെരച്ചിലും രക്ഷാപ്രവര്ത്തനങ്ങള് പുരോഗമിക്കുകയാണെന്നും അവര് കൂട്ടിച്ചേര്ത്തു.

four people died after a four-storey building partially collapsed in bhivandi, maharashtra. rescue teams are searching for people trapped under the debris.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham