Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

മുൻ മന്ത്രി ടി യു കുരുവിള അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാനുമായ ടി.യു. കുരുവിള അന്തരിച്ചു. 89 വയസ്സായിരുന്നു.

ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മെയ് 12 നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. 2006 ലെ വി.എസ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നു. 2006, 2011 വർഷങ്ങളില്‍ കോതമംഗലത്ത് നിന്നും തുടർച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗത്തിന്റെ വൈസ് ചെയർമാനും കൂടിയാണ് അന്തരിച്ച ടി. യു കുരുവിള. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ചികിത്സയിലിരിക്കെ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്, അപു ജോസഫ്, മന്ത്രി മോൻസ് ജോസഫ്, ഷിബു തെക്കുംപുറം എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും.

Former Kerala minister T.U. Kuruvilla has passed away.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham