Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുത്തങ്ങ: വിനോദ് വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; മറ്റൊരു പൊലീസുകാരന് വെട്ടേറ്റ കേസില്‍ ഗീതാനന്ദൻ അടക്കമുള്ളവര്‍ക്ക് ശിക്ഷ

മുത്തങ്ങ: വിനോദ് വധക്കേസില്‍ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു; മറ്റൊരു പൊലീസുകാരന് വെട്ടേറ്റ കേസില്‍ ഗീതാനന്ദൻ അടക്കമുള്ളവര്‍ക്ക് ശിക്ഷ

ല്പറ്റ: വയനാട് മുത്തങ്ങയിലെ ആദിവാസി ഭൂസമരത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസില്‍ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.

ഒന്നാം പ്രതിയായ ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ അടക്കമുള്ളവർക്കെതിരെ ഗൂഡാലോചന കേസ് നിലനില്‍ക്കുന്നില്ലെന്നും കുറ്റം ചെയ്തു എന്നു സംശയിക്കുന്ന രണ്ടാം പ്രതി അശോകൻ മരണപ്പെട്ടതിനാല്‍ ശിക്ഷ വിധിക്കുന്നില്ലെന്നും കല്‍പറ്റ പ്രിൻസിപ്പല്‍ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് അയ്യൂബ് ഖാൻ പത്തനാപുരം വിധിന്യായത്തില്‍ പറഞ്ഞു. സംഭവം നടന്ന് 23 വർഷങ്ങള്‍ക്കുശേഷമാണ് വിധി വരുന്നത്.

അതേസമയം, 29 ആം സാക്ഷിയും മറ്റൊരു പൊലീസുകാരനായ അബ്ദുല്‍ സലാമിനെ വെട്ടിയ കേസില്‍ എം. ഗീതാനന്ദൻ അടക്കം നാലുപേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അബ്ദുല്‍ സലാം, 30 ആം സാക്ഷി ശശിധരൻ എന്നീ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, ഗൂഢാലോചന നടത്തല്‍ എന്നീ കുറ്റം ഉള്‍പ്പെടെ തെളിയിക്കപ്പെട്ടതിനാല്‍ എം. ഗീതാനന്ദന്, ബിനു, രമേശന് കോയാലിപ്പുര, അനില്കുമാര് എന്നിവർക്കെതിരെ 16 കുറ്റങ്ങളിലായി 19 വര്ഷം കഠിന തടവും 7 മാസം തടവും പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന കാരണത്താല്‍ 5 വർഷത്തെ ശിക്ഷ മാത്രം അനുഭവിച്ചാല്‍ മതിയാകും.
പ്രതികളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം പരിഗണിച്ച്‌ പിഴ ഒഴിവാക്കി. എന്നാല്‍, മരിച്ച വിനോദിന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപയും അബ്ദുല്‍ സലാമിനു മൂന്നു ലക്ഷം രൂപയും ശശിധരന് രണ്ടു ലക്ഷം രൂപയും നഷ്ടപരിഹാരമായി കൊടുക്കണമെന്നു ജില്ലാ ലീഗല്‍ അതോറിറ്റി വഴി സർക്കാരിനോട് ശിപാർശ ചെയ്തു.

കേസില് ആകെ 53 ആദിവാസികളെയാണ് പ്രതിചേര്ത്തത്. ഇതില്‍ 15 പേര് മരിച്ചു. ഒരാള് കിടപ്പിലുമാണ്. ശേഷിക്കുന്ന പ്രതികളെല്ലാം വാര്ധക്യത്തിലെത്തിയവരാണ്. ഭൂരഹിതരായ മുഴുവൻ ആദിവാസികള്‍ക്കും ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് 2003 ജനുവരി അഞ്ചിനാണ് സി.കെ. ജാനുവിന്റെയും ആദിവാസി ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദന്റെയും നേതൃത്വത്തില് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങുന്നത്. ഫെബ്രുവരി 19നാണ് സമരക്കാർക്കുനേരെ പൊലീസ് വെടിവെപ്പടക്കം ഉണ്ടായത്. സംഘർഷത്തില്‍ പൊലീസുകാരൻ വിനോദിനൊപ്പം ആദിവാസി യുവാവ് ജോഗിയും കൊല്ലപ്പെട്ടിരുന്നു.

The Wayanad District Principal Sessions Court has sentenced 4 accused, including Adivasi Gothra Maha Sabha leader M. Geethanandan, to 5 years rigorous imprisonment and a fine of ₹10,000 each in the case related to the Muthanga agitation.Those sentenced are: M. Geethanandan, Binu, Rameshan Koyalipura, and Anilkumar.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham