Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മൂഴിയാര്‍ ഡാം തുറന്നു; പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു, പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദ്ദേശം

മൂഴിയാര്‍ ഡാം തുറന്നു; പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു, പത്തനംതിട്ടയില്‍ ജാഗ്രതാ നിര്‍ദ്ദേശം

ത്തനംതിട്ട: ജില്ലയില് കനത്ത മഴ തുടരുന്നതിനിടെ മുന്കരുതല് നടപടിയുടെ ഭാഗമായി മൂഴിയാര് അണക്കെട്ടിന്റെ ഷട്ടര് തുറന്നു.

ആദ്യഘട്ടത്തില് 15 സെന്റിമീറ്ററാണ് ഷട്ടര് ഉയര്ത്തിയത്. ഇതോടെ കക്കാട്ടാറിലും പമ്പയാറിലും ജലനിരപ്പ് ഉയരാന് സാധ്യതയുള്ളതിനാല് നദീതീരവാസികള് അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര് മുന്നറിയിപ്പ് നല്കി.

ഡാമിന്റെ പരമാവധി സംഭരണശേഷി 192 അടിയാണ്. ജലനിരപ്പ് റെഡ് അലര്ട്ട് പരിധിയായ 190 അടിയിലെത്തിയതിനെ തുടര്ന്നാണ് ഷട്ടര് തുറക്കാന് തീരുമാനിച്ചത്. മൂഴിയാര് ഡാമില്നിന്നുള്ള വെള്ളം പമ്പയിലേക്ക് എത്തുന്നതോടെ ആറന്മുള ഉള്പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതി കൂടുതല് ഗുരുതരമാകുമെന്ന ആശങ്ക ഉയര്ന്നിട്ടുണ്ട്.

കാവേരി നദീജല തർക്കം: ആദ്യം കർണാടകയുടെ ആവശ്യം, പിന്നെ തമിഴ്നാടിന് വെള്ളമെന്ന് ഡി.കെ. ശിവകുമാര്

സാഹചര്യം കണക്കിലെടുത്ത് ആറന്മുളയില് 20ലധികം ദുരിതാശ്വാസ ക്യാമ്പുകള് തുറന്നു. വീടുകളുടെ ഒന്നാം നിലയില് കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. മത്സ്യബന്ധന ബോട്ടുകളും എന്ഡിആര്എഫ് സംഘവും രക്ഷാദൗത്യത്തില് സജീവമാണ്.

കനത്ത മഴയും പമ്പയാറിലെ ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ശബരിമല തീര്ഥാടനത്തിനും നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. പമ്പയില് ഭക്തര്ക്ക് ബലിതര്പ്പണമോ സ്നാനമോ നടത്തുന്നത് വിലക്കി. സന്നിധാനത്തുള്ളവര്ക്കും ദര്ശനത്തിന് എത്തുന്നവര്ക്കും അധികൃതര് പുറപ്പെടുവിച്ച സുരക്ഷാ നിര്ദേശങ്ങള് ബാധകമാണ്. അട്ടത്തോട് മേഖലയില് മണ്ണിടിച്ചിലുണ്ടായതിനെ തുടര്ന്ന് നിലയ്ക്കല് വഴിയുള്ള യാത്രയ്ക്കും എരുമേലി വഴിയുള്ള പ്രവേശനത്തിനും നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.

ഇതിനിടെ, മൂഴിയാര് ഡാമിലെ ജലനിരപ്പ് റെഡ് അലര്ട്ട് പരിധിയിലെത്തിയിട്ടും ബന്ധപ്പെട്ട വകുപ്പുകള് സമയബന്ധിതമായി മുന്നറിയിപ്പ് നല്കിയില്ലെന്ന ആക്ഷേപം ശക്തമാകുകയാണ്. വെള്ളിയാഴ്ച രാത്രി തന്നെ ജലനിരപ്പ് അപകടനിലയിലെത്തിയിരുന്നെങ്കിലും തദ്ദേശസ്ഥാപനങ്ങള്ക്കും ജനങ്ങള്ക്കും യഥാസമയം വിവരം കൈമാറുന്നതില് വീഴ്ച സംഭവിച്ചെന്നാണ് ആരോപണം.

കേന്ദ്ര ജല കമ്മീഷന് വെള്ളിയാഴ്ച തന്നെ ജില്ലയിലെ പ്രധാന നദികളായ പമ്പ, അച്ചന്കോവില്, മണിമല എന്നിവിടങ്ങളില് ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് നല്കിയിരുന്നു. എന്നിട്ടും ദുരന്തനിവാരണ നടപടികള് ഏകോപിപ്പിക്കുന്നതില് വീഴ്ചയുണ്ടായെന്ന വിമര്ശനവും ഉയരുന്നുണ്ട്.

As heavy rain continues in the district, the shutters of the Moozhiyar Dam were opened as a precautionary measure. The shutters were raised by 15 cm in the first phase. With this, the water level in the Kakkattar and Pampa rivers is likely to rise. The District Collector has warned riverbank residents to remain extremely vigilant.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham