റിയാദ്: അമേരിക്കയിലെ നാസ ആസ്ഥാനത്ത് നടന്ന ആർട്ടെമിസ് II പ്രദർശനത്തില്‍ സജ്ജീവ പങ്കാളിത്തവുമായി സഊദി ബഹിരാകാശ ഏജൻസിയിലെ വനിതാ സംഘം.
സഊദിയുടെ ആദ്യ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ "ഷംസ്" മിഷനെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം പ്രദർശനത്തില്‍ അവതരിപ്പിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് സഊദി വനിതകളുടെ പങ്കാളിത്തമാണ് ഇതിലൂടെ അടിവരയിടുന്നത്.
ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങള്‍ പ്രശംസാർഹമാണ്. ആർട്ടെമിസ് II മിഷന്റെ ഭാഗമായി "ഷംസ്" ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെയാണ് നാസയുടെ പ്രദർശനത്തില്‍ സഊദിയുടെ ഈ സജീവ സാന്നിധ്യം. ഭാവിയിലെ ബഹിരാകാശ പര്യവേഷണങ്ങളിലും കാലാവസ്ഥാ പഠനങ്ങളിലും രാജ്യം നിർണ്ണായക പങ്ക് വഹിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് ഈ നീക്കം അടിവരയിടുന്നു.
A delegation of Saudi women from the Saudi Space Agency showcases the "SHMS" weather satellite mission at NASA’s Artemis II exhibition, highlighting the Kingdom's commitment to women in space and scientific research.

