ചെന്നൈ: ജനക്ഷേമ പദ്ധതികള്ക്ക് മുന്തൂക്കം നല്കി ടി.വി.കെ സര്ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചു. നവവധുവിന് ഒരു പവന് സ്വര്ണവും പട്ടുസാരിയും നല്കുന്ന പദ്ധതിയും സര്ക്കാര് ആശുപത്രികളില് ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്ക്കും ഒരു ഗ്രാം സ്വര്ണ മോതിരം നല്കുന്ന പദ്ധതിയും ഉള്പ്പെടെ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലെ പ്രധാന ആകര്ഷണം.
നവവധുവിന് സ്വര്ണം നല്കുന്ന പദ്ധതിക്കായി 812 കോടി രൂപയും നവജാത ശിശുക്കള്ക്കുള്ള സ്വര്ണ മോതിര പദ്ധതിക്കായി 560 കോടി രൂപയും ബജറ്റില് വകയിരുത്തിയതായി ധനമന്ത്രി മാരി വില്സണ് അറിയിച്ചു.
തമിഴ്നാട് ബജറ്റ്; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ തമിഴ്നാട് സർക്കാർ
വിദ്യാഭ്യാസ മേഖലയിലും വന് പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. കോളജ് വിദ്യാര്ഥികള്ക്ക് സൗജന്യ ലാപ്ടോപ്പും സ്കൂള് വിദ്യാര്ഥികള്ക്ക് സൗജന്യ സൈക്കിളും നല്കുന്ന പദ്ധതികള് തുടരും. ലാപ്ടോപ്പ് വിതരണത്തിനായി 2,000 കോടി രൂപയും സൈക്കിള് പദ്ധതിക്കായി ഏകദേശം 700 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്.
2036ഓടെ തമിഴ്നാടിനെ 1.5 ട്രില്യണ് ഡോളര് സമ്പദ്വ്യവസ്ഥയാക്കി ഉയര്ത്തുകയെന്ന ലക്ഷ്യവും ബജറ്റ് മുന്നോട്ടുവെക്കുന്നു. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റിനെ തുടര്ന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങള്ക്കിടെയാണ് ടി.വി.കെ സര്ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.
The TVK government presented its first budget with a focus on welfare schemes.

