Dailyhunt
നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

നീണ്ടൂര്‍ ക്ഷേത്രത്തില്‍ മോഷണം: ഒന്നര ലക്ഷത്തിന്റെ ആഭരണങ്ങള്‍ കവര്‍ന്ന ബിജെപി നേതാവ് പിടിയില്‍

കോട്ടയം: നീണ്ടൂര് മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില് നടന്ന ആഭരണ മോഷണക്കേസില് പ്രാദേശിക ബിജെപി നേതാവിനെ ഏറ്റുമാനൂര് പൊലിസ് അറസ്റ്റ് ചെയ്തു.

നീണ്ടൂര് സ്വദേശിയും ബിജെപി മുന് മണ്ഡലം പ്രസിഡന്റുമായ സനല് നമ്പൂതിരിപ്പാടാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം പുലര്ച്ചെ പൂജാരി ശ്രീകോവിലില് നിന്നും പുറത്തിറങ്ങിയ തക്കം നോക്കി അകത്തുകയറിയ പ്രതി സ്വര്ണ്ണമാലയും വെള്ളി അങ്കിയും ഉള്പ്പെടെ ഒന്നര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് കവര്ന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ഥിയായി മത്സരിച്ചിട്ടുള്ള സനലിനെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.

A local BJP leader was arrested for stealing gold and silver ornaments worth ₹1.5 lakh from the Neendoor Muzhikkulangara Devi Temple in Kottayam.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham