Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേപ്പാളില്‍ പ്രളയക്കെടുതിക്കിടെ കൊള്ളയടി: ഒഴുകിയെത്തിയ ബാങ്ക് ലോക്കര്‍ തകര്‍ത്ത് 57 ലക്ഷം കവര്‍ന്നു; 29 പേര്‍ പിടിയില്‍

നേപ്പാളില്‍ പ്രളയക്കെടുതിക്കിടെ കൊള്ളയടി: ഒഴുകിയെത്തിയ ബാങ്ക് ലോക്കര്‍ തകര്‍ത്ത് 57 ലക്ഷം കവര്‍ന്നു; 29 പേര്‍ പിടിയില്‍

കാഠ്മണ്ഡു: കനത്ത പ്രളയത്തിലും ഉരുള്‍പൊട്ടലിലും വിറങ്ങലിച്ചുനില്‍ക്കെ, നേപ്പാളിലെ ദുരന്തഭൂമിയെ ഞെട്ടിച്ച്‌ വ്യാപക മോഷണം.

പ്രളയജലത്തില്‍ ഒഴുകിയെത്തിയ ബാങ്ക് ലോക്കർ തകർത്ത് ലക്ഷങ്ങള്‍ കവർന്ന സംഭവത്തില്‍ 29 പേരെയും, മൃതദേഹത്തില്‍ നിന്ന് സ്വർണാഭരണം കവർന്ന രണ്ട് പേരെയും നേപ്പാള്‍ പൊലിസ് അറസ്റ്റ് ചെയ്തു.

ധാഡിങ്ങിലെ ഗാല്‍ച്ചി മേഖലയിലൂടെ ഒഴുകുന്ന ത്രിശൂലി നദിയിലാണ് ബാങ്ക് ലോക്കർ ഒഴുകിയെത്തിയത്. ഇതുകണ്ട നാട്ടുകാരില്‍ ചിലർ ചേർന്ന് ലോക്കർ കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംഘം 19-നും 49-നും ഇടയില്‍ പ്രായമുള്ള 29 പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 92,68,505 നേപ്പാളി രൂപ (ഏകദേശം 57 ലക്ഷം ഇന്ത്യൻ രൂപ) പിടിച്ചെടുത്തു. ഗാല്‍ച്ചി, സിദ്ധാലെക്ക് മേഖലകളില്‍ നിന്നുള്ളവരാണ് പിടിയിലായ ഭൂരിഭാഗം പേരും. പണത്തിന്റെ ഉറവിടത്തെക്കുറിച്ച്‌ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍, നാരായണി നദിക്കരയില്‍ അടിഞ്ഞ മൃതദേഹത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ ചേർന്ന് സ്വർണക്കമ്മല്‍ ഊരിയെടുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലിസ് നടപടിയെടുത്തത്.

ബുധനാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നേപ്പാളില്‍ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രകൃതിദുരന്തത്തില്‍ ഇതുവരെ 626 പേർ മരണപ്പെടുകയും 300 ഇന്ത്യക്കാരുള്‍പ്പെടെ 2,426 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

Twenty-nine people were arrested in flood-ravaged Nepal after breaking into a washed-away bank locker and stealing 57 lakh in cash. Local authorities recovered the stolen money during initial search operations and have launched an investigation into the looting incident during the natural disaster.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham