മക്ക: ഹജ്ജ് പെര്മിറ്റില്ലാതെ നിയമവിരുദ്ധമായി മക്കയിലേക്ക് കടക്കാന് ശ്രമിച്ച അഞ്ചുപേരെ സുരക്ഷാ സേന പിടികൂടി.
മരുഭൂമിയിലൂടെ കാല്നടയായി മക്കയില് പ്രവേശിക്കാന് ശ്രമിക്കുന്നതിനിടെയാണ് ഇവര് പിടിയിലായത്. ഒരു സൗദി പൗരനും രണ്ട് ഈജിപ്ഷ്യന് സ്വദേശികളും രണ്ട് യമനികളുമാണ് പിടിയിലായത്. നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും അവര്ക്കെതിരെയുള്ള നിയമനടപടികള് ആരംഭിക്കുകയും ചെയ്തു. ഹജ്ജ് ചട്ടങ്ങളും നിര്ദ്ദേശങ്ങളും കര്ശനമായി പാലിക്കണമെന്ന് പബ്ലിക് സെക്യൂരിറ്റി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
നിയമലംഘനങ്ങള് ശ്രദ്ധയില്പ്പെട്ടാല് മക്ക, മദീന, റിയാദ്, കിഴക്കന് പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര് 911 എന്ന നമ്പറിലും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവര് 999 എന്ന നമ്പറിലും അറിയിക്കണം.
Summary: Hajj Security Forces arrested one Saudi citizen, and two Egyptians and Yemeni residents each for violating Hajj regulations. They were caught while attempting to enter Makkah on foot through a desert area without a Hajj permit.

