Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ്  മലയാളി മരിച്ചു; മൂന്നര പതിറ്റാണ്ടിലേറെ പ്രവാസി

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു; മൂന്നര പതിറ്റാണ്ടിലേറെ പ്രവാസി

സ്കത്ത്: മൂന്നര പതിറ്റാണ്ടിലേറെയായി പ്രവാസിയായ മലയാളി ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ബിഷാറയിലെ റിട്ട.

സർവിസ് എൻജിനീയറായ പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗർ ശ്രീലയത്തില്‍ മുത്തോടി ശ്രീധരൻ (69) ആണ് ഒമാനിലെ മസ്കത്തിലുള്ള അല്‍ ഖുവൈറില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. താമസിക്കുന്ന ഫ്ളാറ്റിന് മുകളില്‍ ടെറസില്‍ വ്യായാമത്തിനായി പോയപ്പോഴാണ് അപകടം. 1990 മുതല്‍ ഒമാനില്‍ പ്രവാസിയാണ്.

റോയല്‍ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പുർത്തിയാക്കി.

ഭാര്യ: ലത കുമാരൻ നായർ (ഒമാൻ യുനൈറ്റഡ് ഇൻഷുറൻസില്‍ സീനിയർ മാനേജർ). മക്കള്‍: രാഹുല്‍ ശ്രീധരൻ, രോഹിത് ശ്രീധരൻ (ഇരുവരും എൻജിനീയർമാർ, ബംഗളൂരു). മരുമക്കള്‍: സി. നന്ദന, സ്വാതി രാജ.

മസ്കത്ത് മെഡിക്കല്‍ സിറ്റി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂർത്തിയാക്കിയശേഷം നാട്ടിലെത്തിച്ച്‌ തിരുവില്വാമല ഐവർ മഠം ശ്മശാനത്തില്‍ സംസ്കരിക്കും. കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തില്‍ ആണ് തുടർ നടപടികള്‍ പുരോഗമിക്കുന്നത്.

English Summary:

A 69-year-old expatriate Malayali from Palakkad died after falling from a building in Al Khuwair, Muscat, Oman, on Wednesday evening. Muthodi Sreedharan, a retired service engineer from Palappuram in Ottapalam, had gone to the terrace of his residential building for exercise when the accident occurred around 6.30 pm. He had been living in Oman since 1990 and was working in Bisharha before retirement.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham