Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാൻ-സിംഗപ്പൂര്‍ നയതന്ത്ര ബന്ധം; സഹകരണം ശക്തിപ്പെടുത്താൻ നീക്കം

ഒമാൻ-സിംഗപ്പൂര്‍ നയതന്ത്ര ബന്ധം; സഹകരണം ശക്തിപ്പെടുത്താൻ നീക്കം

സ്കത്ത്: ഒമാനിലെ റോയല്‍ ഓഫീസ് മന്ത്രി സുല്‍ത്താൻ മുഹമ്മദ് അല്‍ നുഅമാനി സിംഗപ്പൂർ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്ണനും സംഘവും കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളുടെ ബന്ധങ്ങളും നിലവിലുള്ള സഹകരണ മേഖലകളും യോഗത്തില്‍ വിലയിരുത്തി. ഈ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി വിവിധ മാർഗങ്ങള്‍ ചർച്ച ചെയ്തു. ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കാൻ സഹകരണം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയില്‍ ഉന്നയിച്ചു.

പ്രാദേശിക സംഭവവികാസങ്ങളും യോഗത്തില്‍ പരിഗണിച്ചു. മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികളുമായി ഒമാൻ നടത്തുന്ന ഇടപെടലുകളും സ്ഥിരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളും ചർച്ചയായി.

Gen. Sultan Mohammed Al Nu'amani, Oman’s Minister of the Royal Office, met Singapore’s Foreign Minister Vivian Balakrishnan in Muscat. The meeting reviewed bilateral relations and explored ways to enhance cooperation. Both sides also discussed regional developments and Oman’s efforts to promote peace and stability in the region.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham