Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണക്കാലത്ത് റെക്കോഡ് കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി; ഒറ്റദിവസം വരുമാനം 10.8 കോടി

ഓണക്കാലത്ത് റെക്കോഡ് കളക്ഷനുമായി കെ.എസ്.ആര്‍.ടി.സി; ഒറ്റദിവസം വരുമാനം 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെ.എസ്.ആര്.ടി.സി. ഓഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനമായി 10.8 കോടി രൂപയാണ് കെ.എസ്.ആര്.ടി.സി നേടിയത്.

കഴിഞ്ഞ വര്ഷം ഓണക്കാലത്ത് നേടിയ 10.2 കോടി രൂപയായിരുന്നു ഇതുവരെയുള്ള ഉയര്ന്ന പ്രതിദിന കളക്ഷന്.

ഓണം തിരക്ക് കണക്കിലെടുത്ത് ഇത്തവണ കെ.എസ്.ആര്.ടി.സി 4,461 സര്വീസുകളാണ് നടത്തിയത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും മികച്ച യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി ദീര്ഘദൂര സര്വീസുകള്ക്ക് പുറമെ നിരവധി സ്പെഷ്യല് സര്വീസുകളും ഏര്പ്പെടുത്തിയിരുന്നു. ദീര്ഘദൂര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്ധനയാണ് റെക്കോഡ് വരുമാനത്തിന് പ്രധാന കാരണമായത്.

നാലാം ദിനത്തിലും കെഎസ്‌ആര്ടിസിക്ക് റെക്കോഡ് കളക്ഷന് ലഭിച്ചു. 8.07 കോടി രൂപയാണ് അന്ന് ടിക്കറ്റ് വരുമാനമായി നേടിയത്. ചതയം ദിനത്തില് മാത്രം 22,02,992 പേരാണ് കെഎസ്‌ആര്ടിസി ബസുകളില് യാത്ര ചെയ്തത്.

ഉത്രാട ദിനത്തില് 7.88 കോടി രൂപയും തിരുവോണ ദിനത്തില് 4.77 കോടി രൂപയും കെഎസ്‌ആര്ടിസിക്ക് വരുമാനമായി ലഭിച്ചു. ഓണക്കാലത്തെ യാത്രാ ആവശ്യകത വര്ധിച്ചതോടെ വരുമാനത്തിലും വലിയ കുതിപ്പാണ് കെഎസ്‌ആര്ടിസി രേഖപ്പെടുത്തിയത്.

KSRTC has achieved a record during the Onam season.On August 31st, KSRTC earned Rs 10.8 crore as ticket revenue. The previous highest daily collection during Onam last year was Rs 10.2 crore.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham