Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാസ്‌പോര്‍ട്ട് സേവന ഫീസ് കുറയ്ക്കുമോ? ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലില്‍ പ്രതീക്ഷയോടെ യു.എ.ഇയിലെ പ്രവാസികള്‍

പാസ്‌പോര്‍ട്ട് സേവന ഫീസ് കുറയ്ക്കുമോ? ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടലില്‍ പ്രതീക്ഷയോടെ യു.എ.ഇയിലെ പ്രവാസികള്‍

ദുബൈ: പാസ്പോര്ട്ട് സേവന നിരക്ക് കുത്തനെ വര്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യത്തില് ഡല്ഹി ഹൈക്കോടതി കേന്ദ്രസര്ക്കാരിന് നിര്ദേശം നല്കിയതോടെ യു.എ.ഇയിലെ ഇന്ത്യന് പ്രവാസികള് പ്രതീക്ഷയില്.

പുതുക്കിയ നിരക്കിനെതിരായ ഹരജി മൂന്നാഴ്ചയ്ക്കകം പരിഗണിച്ച്‌ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് കഴിഞ്ഞമാസം 22ന് കോടതി കേന്ദ്രത്തോട് നിര്ദേശിച്ചത്.

പുതിയ നിരക്കുകള് ഏറ്റവും കൂടുതല് ബാധിച്ചത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെയും ഗള്ഫ് മേഖലയിലെ തൊഴിലാളികളെയുമാണെന്ന് ഹരജി നല്കിയ പ്രവാസി ലീഗല് സെല് (പി.എല്.സി) ചൂണ്ടിക്കാട്ടി. പാസ്പോര്ട്ട് (ഭേദഗതി) ചട്ടങ്ങള് പ്രകാരം ജൂലൈ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള് പ്രാബല്യത്തില് വന്നത്.

കേരള ഘടകത്തിന്റെ നേതൃത്വത്തില് പി.എല്.സി സമര്പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് കോടതി നിര്ദേശം. വിദേശകാര്യ മന്ത്രാലയം ഏര്പ്പെടുത്തിയ ഉയര്ന്ന നിരക്കുകള് വിദേശ ഇന്ത്യക്കാര്ക്ക്, പ്രത്യേകിച്ച്‌ ബ്ലൂ കോളര് തൊഴിലാളികള്ക്ക്, ആനുപാതികമല്ലാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി ഹരജിയില് ചൂണ്ടിക്കാട്ടുന്നു. പുതുക്കിയ ഫീസ് ഘടന റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.

ഹരജി പരിഗണിച്ച കോടതി, ഹരജിയെ തന്നെ കേന്ദ്രസര്ക്കാരിനുള്ള നിവേദനമായി പരിഗണിച്ച്‌ ഉന്നയിച്ച പരാതികള് പരിശോധിക്കാനും ഉചിതമായ തീരുമാനം എടുക്കാനും നിര്ദേശിച്ചു. മൂന്നാഴ്ചയ്ക്കകം തീരുമാനം എടുക്കുന്നതാണ് അഭികാമ്യമെന്നും കോടതി വ്യക്തമാക്കി. തീരുമാനത്തിന്റെ വിവരം ഹരജിക്കാരനെ അറിയിച്ചശേഷം കേസ് തീര്പ്പാക്കാനും നിര്ദേശമുണ്ട്.

കോടതി നിശ്ചയിച്ച സമയപരിധി അവസാനിക്കാന് പത്ത് ദിവസത്തില് താഴെ മാത്രം ശേഷിക്കെ, പാസ്പോര്ട്ട് സേവന നിരക്കിലെ വര്ധന കേന്ദ്രം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇയിലെ പി.എല്.സി പ്രവര്ത്തകര്.

ഒരു ദശാബ്ദത്തിലേറെയായി വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളില് സംഘടന ഇടപെടുന്നുണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിക്കാത്ത വിഷയങ്ങളില് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും പ്രവാസി ലീഗല് സെല് ദുബൈ വിഭാഗം പ്രസിഡന്റ് ടി.എന് കൃഷ്ണകുമാര് പറഞ്ഞു.

തൊഴിലാളികള്ക്ക് കനത്ത ബാധ്യത

ഗള്ഫ് മേഖലയിലെ ബ്ലൂ കോളര് തൊഴിലാളികളെയാണ് ഫീസ് വര്ധന ഏറ്റവും കൂടുതല് ബാധിച്ചതെന്ന് കൃഷ്ണകുമാര് പറഞ്ഞു. യു.എ.ഇയില് പാസ്പോര്ട്ട് പുതുക്കുന്നതിനുള്ള നിരക്ക് നേരത്തെയുണ്ടായിരുന്ന 280 ദിര്ഹത്തില്നിന്ന് ഏകദേശം 450 ദിര്ഹമായി (ഏകദേശം 11.650 രൂപ) ഉയര്ന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്ക്ക് വലിയ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

800 മുതല് 1,000 ദിര്ഹം വരെ മാസവരുമാനമുള്ള തൊഴിലാളികള്ക്ക് ഇത്രയും തുക കണ്ടെത്തുക പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്ക്കും തൊഴിലാളികള്ക്കും വര്ധന വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും നിരവധി പ്രവാസി തൊഴിലാളികള് യു.എ.ഇയിലെ ഇന്ത്യന് മിഷനുകളിലൂടെയാണ് പാസ്പോര്ട്ട് പുതുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അബൂദബിയിലെ ഇന്ത്യന് എംബസിയുടെ കണക്കുപ്രകാരം യു.എ.ഇയില് 45 ലക്ഷം ഇന്ത്യക്കാരാണുള്ളത്.

കേന്ദ്രത്തിന്റെ മറുപടിക്കായി കാത്തിരിപ്പ്

വിദേശകാര്യ മന്ത്രാലയത്തിന് പലതവണ നിവേദനം നല്കിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്ന്നാണ് കോടതിയെ സമീപിച്ചതെന്ന് റാസല്ഖൈമയിലെ പി.എല്.സി അംഗം പ്രസാദ് ശ്രീധരന് പറഞ്ഞു.

യു.എ.ഇയില് പാസ്പോര്ട്ട് പുതുക്കുന്നതിന് സേവന ഫീസും കമ്മ്യൂണിറ്റി ഫണ്ട് ഫീസും ഉള്പ്പെടെ നിലവില് 477 ദിര്ഹം ഈടാക്കുന്നുണ്ടെന്നും ഇന്ത്യയിലെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള് വിദേശ ഇന്ത്യക്കാര്ക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക സാഹചര്യത്തെ തുടര്ന്ന് നിരവധി തൊഴിലാളികള്ക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യത്തില് ഫീസ് വര്ധന കൂടുതല് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്ത്തു. കേന്ദ്രസര്ക്കാരിന്റെ തീരുമാനം തൃപ്തികരമല്ലെങ്കില് വീണ്ടും ഡല്ഹി ഹൈക്കോടതിയെ സമീപിക്കുമെന്നും പി.എല്.സി വ്യക്തമാക്കി.

യു.എ.ഇക്ക് പുറമെ ഒമാന്, ബഹ്റൈന്, ഖത്തര്, സൗദി അറേബ്യ, ബ്രിട്ടന്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും പ്രവാസി ലീഗല് സെല്ലിന് ഘടകങ്ങളുണ്ട്. കോടതി നിര്ദേശത്തെ തുടര്ന്നുള്ള കേന്ദ്രസര്ക്കാരിന്റെ പുനഃപരിശോധന പ്രവാസി തൊഴിലാളികള്ക്ക് കൂടുതല് താങ്ങാനാകുന്ന പാസ്പോര്ട്ട് ഫീസ് ഘടനയിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് സംഘടന.

English Summary:
Indian exptariates in the UAE are hopeful of relief from the steep increase in passport service fees after the Delhi High Court directed the Union government to consider a PIL challenging the revised charges within three weeks. The petition, filed by the Kerala chapter of Pravasi Legal Cell, argues that the revised fees disproportionately affect low-income and blue-collar workers in the Gulf. Passport renewal charges in the UAE have risen from around Dh280 to about Dh450, while the total current charge, including service and communtiy fund fees, is Dh477. The organisation has urged the government to reconsider the fee tsructure, particularly for labour-category workers, and says it may return to court if the Cetnre's response is unsatisfactory.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham