Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പത്തനംതിട്ടയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ടയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ത്തനംതിട്ട: മദ്യപിച്ച്‌ വാഹനം ഓടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില് മൂന്ന് പൊലിസ് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്.

പൊലിസിലെ ലഹരിവിരുദ്ധ സ്ക്വാഡായ ഡാന്സാഫിലെ ഉദ്യോഗസ്ഥര്ക്കെതിരെയാണ് വകുപ്പ്തല നടപടി.

പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്സാഫ് സംഘത്തില്പ്പെട്ട സുമന്, പ്രിയേഷ്, രാഹുല് എന്നിവരെയാണ് സസ്പെന്ഡ് ചെയ്തത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. പൊലിസ് ജീപ്പിലെത്തിയ മൂവരും അപകടകരമായ രീതിയില് വാഹനം ഓടിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വാഹനങ്ങളില് ഇടിച്ച്‌ അപകടമുണ്ടാക്കിയതോടെ നാട്ടുകാര് ഇടപെട്ട് പൊലിസുകാരെ തടഞ്ഞുവെക്കുകയായിരുന്നു.

ലഹരിക്കെതിരെ പൊലിസ് ഓപ്പറേഷന് തൂഫാന് നടപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥര് തന്നെ ലഹരി ഉപയോഗിച്ച്‌ വാഹനം ഓടിച്ചത് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. സംഭവത്തില് ഇന്നലെ രാത്രിതന്നെ കുറ്റക്കാര്ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham