Dailyhunt
പാട്ട് കേള്‍ക്കാൻ ഹെഡ്‌ഫോണ്‍ ശീലമാക്കൂ; യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി റെയില്‍വേ

പാട്ട് കേള്‍ക്കാൻ ഹെഡ്‌ഫോണ്‍ ശീലമാക്കൂ; യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി റെയില്‍വേ

ചെന്നൈ: ട്രെയിൻ യാത്രകളില്‍ ഹെഡ്ഫോണ്‍ ശീലമാക്കാൻ യാത്രക്കാരോട് അഭ്യർത്ഥനയുമായി റെയില്‍വേ. ഉറക്കെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും ഇയർഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കുന്നതും ഒഴിവാക്കണമെന്നാണ് റെയില്‍വേ യാത്രക്കാർക്ക് നിർദേശം നല്‍കിയത്.

ഇന്ത്യൻ റെയില്‍വേ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാർക്കിടയില്‍ കോച്ചില്‍ ഉയരുന്ന ശബ്ദം ശല്യമാകുന്നുവെന്ന പരാതികള്‍ ഉയർന്നതോടെയാണ് റെയില്‍വേയുടെ നിർദേശം.

റിസർവ് കോച്ചുകളില്‍ രാത്രി യാത്രകളില്‍ നിയമങ്ങള്‍ നിലവിലുണ്ട്. രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയങ്ങളില്‍ യാത്രകളിലെ ശബ്ദം, വെളിച്ചം, ടിക്കറ്റ് പരിശോധന എന്നിവക്ക് നിയന്ത്രണമുണ്ട്. ബർത്തുകളിലെ നൈറ്റ് ലൈറ്റ് ഒഴികെയുള്ള എല്ലാ ലൈറ്റുകള്‍ ഓഫാക്കണം. ഇതിനു ശേഷം ട്രെയിനില്‍ കയറുന്ന ആളുകള്‍ക്ക് ഇളവ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിയമം ലംഖിക്കപ്പെട്ടാല്‍ കർശനമായ നടപടി നേരിടേണ്ടി വരുമെന്നും റെയില്‍വേ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham