Dailyhunt
പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: കല്ലേറും കൂട്ടത്തല്ലും; പൊലിസുകാരനടക്കം അഞ്ച് പേര്‍ക്ക് പരുക്ക്

പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം: കല്ലേറും കൂട്ടത്തല്ലും; പൊലിസുകാരനടക്കം അഞ്ച് പേര്‍ക്ക് പരുക്ക്

ട്ടാമ്പി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം അതിരുവിട്ടു. പട്ടാമ്പിയില്‍ കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘർഷത്തില്‍ പൊലിസ് ഉദ്യോഗസ്ഥനടക്കം അഞ്ച് പേർക്ക് പരുക്ക്.

എല്‍ഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം കല്ലേറിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.

ഇറാനില്‍ ഇസ്റാഈല്‍ വ്യോമാക്രമണം: റെയില്‍വേ പാലം തകർത്തു; ട്രംപിന്റെ സമയപരിധി അവസാനിക്കാനിരിക്കെ യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

പരസ്യപ്രചാരണത്തിന്റെ സമാപനം ഇന്ന് വൈകിട്ട് അവസാനിക്കുന്നതിനിടെയ്ക്കാണ് സംഘർഷം. ഇരു മുന്നണികളുടെയും റാലികള്‍ ഒരേസമയം പട്ടാമ്പി നഗരത്തിലൂടെ കടന്നുപോകുമ്പോഴാണ് സംഭവങ്ങളുടെ സംഘർഷങ്ങളുടെ തുടക്കം. നഗരമധ്യത്തില്‍ ഇരു പാർട്ടി വിഭാഗം പ്രവർത്തകരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തില്‍ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനും പരുക്കേറ്റു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലിസ് ഉദ്യോഗസ്ഥനും കല്ലേറില്‍ പരുക്കേറ്റിട്ടുണ്ട്.

ആദ്യം നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് പൊലിസ് ലാത്തിവീശി. ലാത്തിച്ചാർജോടെയാണ് പ്രവർത്തകർ ചിതറി ഓടിയതും രംഗം ശാന്തമായതും. പരുക്കേറ്റ എല്ലാവരെയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് നിലവില്‍ കനത്ത പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

violent clashes broke out between ldf and udf workers during the final day of election campaigning (kottikkalasham) in pattambi. the situation escalated into stone-pelting and a mass brawl as both rallies crossed paths in the town.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham