Dailyhunt
പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദം; 'തെറ്റ് കണ്ടപ്പോള്‍ ഉടന്‍ നിര്‍ത്തിവെപ്പിച്ചു', തെരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നല്‍കി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: പേരാമ്പ്രയിലെ അനൗണ്സ്മെന്റ് വിവാദത്തില് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്കി എല്ഡിഎഫ് സ്ഥാനാര്ഥി ടി.പി രാമകൃഷ്ണന്.

തെറ്റ് കണ്ടപ്പോള് ഉടന് തന്നെ അനൗണ്സ്മെന്റ് നിര്ത്തിവെപ്പിച്ചെന്നും മുന്നണിയുടേയോ സ്ഥാനാര്ഥിയുടേയോ അറിവോടെയല്ല അനൗണ്സ്മെന്റെന്നുമാണ് മറുപടി നല്കിയത്.

എന്നാല് റെക്കോര്ഡ് ചെയ്ത അനൗണ്സ്മെന്റ് കൃത്യമായ ആസൂത്രണത്തോടെ ഉള്ളതാണെന്നാണ് യുഡിഎഫിന്റെ ആരോപണം. അനൗണ്സ്മെന്റ് വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര് അടക്കം നല്കി മൈക്ക് പെര്മിഷന് എടുത്തതിന്റെ തെളിവുകളും യുഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.

അതേസമയം, മതം പറഞ്ഞ് വോട്ടുതേടിയെന്ന എല്ഡിഎഫ് പരാതിയില് യുഡിഎഫ് സ്ഥാനാര്ഥി ഫാത്തിമ തെഹ്ലിയ ഇന്ന് വിശദീകരണം നല്കും. സമുദായത്തിന്റെ പേരില് വോട്ട് തേടിയെന്ന 3 വ്യക്തികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham