കൊച്ചി: പെരുമ്ബാവൂരില്‍ അതിഥിത്തൊഴിലാളികളുടെ മക്കളായ ഒന്‍പതും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിലായി.
കാസര്‍കോട് മോഗറല്‍ സ്വദേശി അബ്ദുല്‍ റസാഖ് (38) ആണ് പെരുമ്ബാവൂര്‍ പൊലിസിന്റെ പിടിയിലായത്. സുഹൃത്തിന് തോന്നിയ സംശയവും തുടര്‍ന്ന് നല്കിയ വിവരവുമാണ് ക്രൂരത പുറംലോകമറിയാന്‍ കാരണമായത്.
പെരുമ്ബാവൂരില്‍ കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി എത്തിയതായിരുന്നു റസാഖ്. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്താണ് ഇയാള്‍ കുട്ടികളെ ഉപദ്രവിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതി കുട്ടികളെ പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലിസ് കണ്ടെത്തി. പീഡന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും സൂചനയുണ്ട്.
പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുഹൃത്ത് വിവരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (CWC) അറിയിക്കുകയായിരുന്നു. സി.ഡബ്ല്യു.സി നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.
ഇന്‍സ്പെക്ടര്‍ എല്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ പ്രവീണ്‍ പ്രകാശ്, എ.എസ്.ഐമാരായ രതീശന്, എം.ബി സുബൈര്‍ തുടങ്ങിയവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.
A 38-year-old man from Kasaragod was arrested in Perumbavoor for repeatedly abusing two minor sisters of a migrant family after his friend grew suspicious of his behavior and alerted the Child Welfare Committee.

