ന്യൂയോര്ക്ക്: തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയതിന് ഇസ്റാഈലിനെയും റഷ്യയെയും കരിമ്പട്ടികയില് ഉള്പ്പെടുത്തി ഐക്യരാഷ്ട്ര സംഘടന (യു.എന്).
യുദ്ധമേഖലകളില് ലൈംഗിക അതിക്രമങ്ങള്ക്ക് നേതൃത്വം നല്കുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ ഔദ്യോഗിക കരിമ്പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉള്പ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള യുദ്ധമേഖലകളില് നടക്കുന്ന ലൈംഗിക അതിക്രമങ്ങള് മുന്വര്ഷത്തെ അപേക്ഷിച്ച് 100 ശതമാനത്തിലധികം വര്ധിച്ചതായും റിപ്പോര്ട്ട് തയാറാക്കിയ യു.എന് പ്രത്യേക പ്രതിനിധി പ്രമീള പാറ്റന് വ്യക്തമാക്കി.
സംഘര്ഷങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യു.എന് രക്ഷാസമിതിക്ക് സമര്പ്പിച്ച വാര്ഷിക റിപ്പോര്ട്ടിലാണ് ഗുരുതര കണ്ടെത്തലുകളുള്ളത്. കഴിഞ്ഞ വര്ഷം ഈ പട്ടികയില് ഉള്പ്പെടുത്തുമെന്ന മുന്നറിയിപ്പ് ഇരുരാജ്യങ്ങള്ക്കും യു.എന് നല്കിയിരുന്നുവെന്ന് റിപ്പോര്ട്ടുകള് പറയുന്നു.
അതേസമയം, പട്ടിക പുറത്തു വന്നതിന് പിന്നാലെ യു.എന് നടപടിയില് പ്രതിഷേധിച്ച് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്റാഈല് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിലെ ടോള്‍ തർക്കം: യു.എസ് ഭീഷണിക്ക് പിന്നാലെ ഒമാന് പൂർണ്ണ പിന്തുണയുമായി ഇറാൻ
'വസ്തുതകളുമായോ യാഥാര്ത്ഥ്യവുമായോ യാതൊരു ബന്ധവുമില്ലാത്ത പൂര്ണ്ണമായും രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണ് ഇത്. സത്യസന്ധതയുടെയും പ്രൊഫഷണലിസത്തിന്റെയും എല്ലാ അതിര്വരമ്പുകളും ലംഘിച്ചിരിക്കുകയാണ് സെക്രട്ടറി ജനറല്ു. പുതിയൊരു സെക്രട്ടറി ജനറല് വരുന്നത് വരെ അദ്ദേഹത്തിന്റെ ഓഫീസുമായുള്ള എല്ലാ ബന്ധങ്ങളും ഇസ്റാഈല് അവസാനിപ്പിക്കുന്നു,' വിദേശകാര്യ മന്ത്രാലയം എക്സില് കുറിച്ചു.
ഫലസ്തീന് മേഖലയില് പ്രായപൂര്ത്തിയാകാത്ത കുട്ടികള് ഉള്പ്പെടെയുള്ളവര്ക്ക് നേരെ ഇസ്റാഈല് സൈന്യം ലൈംഗിക അതിക്രമങ്ങള് നടത്തിയെന്ന് റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. തടവറകളിലും ചോദ്യം ചെയ്യല് കേന്ദ്രങ്ങളിലും വെച്ച് ക്രൂരമായ ബലാത്സംഗങ്ങള്, കൂട്ടബലാത്സംഗങ്ങള്, ഗുഹ്യഭാഗങ്ങളിലേക്ക് വെടിയുതിര്ക്കല്, നഗ്നരാക്കി പീഡിപ്പിക്കല് എന്നിവ നടന്നെന്നും റിപ്പോര്ട്ടിലുണ്ട്. പല പീഡനങ്ങളും സൈനികര് കാമറയില് പകര്ത്തിയെന്നും റിപ്പോര്ട്ട് വിശദമാക്കുന്നു.
ഉക്രൈനില് റഷ്യന് സൈന്യം 310 ലൈംഗിക അതിക്രമ കേസുകള് നടത്തിയതായാണ് യു.എന് സ്ഥിരീകരിച്ചു. ഇതില് ഭൂരിഭാഗവും പുരുഷന്മാര്ക്ക് നേരെയായിരുന്നുവെന്നാണ് റിപ്പോര്ട്ട്. ഗുഹ്യഭാഗങ്ങളില് വൈദ്യുതാഘാതം ഏല്പ്പിക്കുക, ക്രൂരമായി മര്ദ്ദിക്കുക തുടങ്ങിയ വിറപ്പിക്കുന്ന പീഡനമുറകളാണ് റഷ്യന് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.
2023 ഒക്ടോബര് ഏഴിന് ഇസ്റാഈലില് ആക്രമണം നടത്തിയ, നിലവില് കരിമ്പട്ടികയിലുള്ള ഹമാസിന്റെ അതേ തലത്തില് ജനാധിപത്യ രാജ്യമായ ഇസ്റാഈലിനെ പ്രതിക്കൂട്ടില് നിര്ത്തിയത് കടുത്ത അനാദരവാണെന്ന് ഇസ്റാഈല് യു.എന് അംബാസഡര് ഡാനി ഡാനന് പറഞ്ഞു. യു.എസിലെ യു.എന് അംബാസഡര് മൈക്ക് വാള്ട്സും ഇസ്റാഈലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഈ പട്ടികയില് ഉള്പ്പെടുന്ന രാജ്യങ്ങള്ക്ക് മേല് യു.എന് നേരിട്ട് ഉപരോധങ്ങള് ഏര്പ്പെടുത്തില്ല. എന്നാല് ഇത് അന്താരാഷ്ട്ര തലത്തില് വലിയ രീതിയിലുള്ള പ്രതിച്ഛായ നഷ്ടത്തിന് കാരണമാകും. മാത്രമല്ല, ഈ പട്ടികയില് തുടര്ച്ചയായി ഇടംപിടിക്കുന്ന രാജ്യങ്ങളെ യു.എന്നിന്റെ സമാധാന സംരക്ഷണ സേനകളില് പങ്കെടുപ്പിക്കുന്നതില് നിന്ന് വിലക്കുകയും ചെയ്യും.
the united nations has added israel and russia to its official blacklist of parties accused of conflict-related sexual violence against detainees and civilians. the move follows findings presented in a un report highlighting a sharp rise in sexual violence in conflict zones, triggering strong reactions from both governments and international stakeholders.

