Dailyhunt
പിഴകളും ഫീസുകളും ഇനി 'മെട്രാഷ്' വഴി അടക്കാം; ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

പിഴകളും ഫീസുകളും ഇനി 'മെട്രാഷ്' വഴി അടക്കാം; ഓണ്‍ലൈന്‍ സംവിധാനമൊരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ: പാസ്പോര്ട്ട് ജനറല് ഡയറക്ടറേറ്റിന് കീഴിലെ സെര്ച്ച്‌ ആന്ഡ് ഫോളോഅപ്പ് ഡിപ്പാര്ട്ട്മെന്റ് നല്കുന്ന ഇലക്‌ട്രോണിക് സേവനങ്ങളുടെ ഭാഗമായി പിഴകളും ഫീസുകളും ഉള്പ്പെടെയുള്ള ഫിനാന്ഷ്യല് സേവനങ്ങള്ക്കായി പുതിയ ഓണ്ലൈന് സംവിധാനം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും 'മെട്രാഷ്' (Mterash) ആപ്ലിക്കേഷന് വഴിയും ഈ സേവനം ലഭ്യമാണ്.
ഫീസുകള്, പിഴകള്, യാത്രാ ടിക്കറ്റ് നിരക്കുകള് എന്നിവ എളുപ്പത്തില് അടക്കാന് പുതിയ സേവനം ഉപയോക്താക്കളെ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മെട്രാഷ് ആപ്പില് 'സെക്യൂരിറ്റി' (Securtiy) ടാബ് തിരഞ്ഞെടുത്ത്, 'ഫിനാന്ഷ്യല് ക്ലെയിംസ്' (financial claims) എന്നതില് ക്ലിക്ക് ചെയ്ത് സ്ഥാപനം തിരഞ്ഞെടുക്കുകയാണ് വേണ്ടത്. തുടര്ന്ന് അടക്കേണ്ട ഫീസുകള്, ബന്ധപ്പെട്ട വിവരങ്ങള് എന്നിവ തിരഞ്ഞെടുത്ത് തുക നേരിട്ട് അടക്കാന് സാധിക്കും.
ട്രാഫിക് ജനറല് ഡയറക്ടറേറ്റ് അംഗീകരിച്ച ഡ്രൈവിംഗ് ലൈസന്സ് നേടുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്ന മറ്റൊരു പോസ്റ്റും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. സാധുവായ തിരിച്ചറിയല് രേഖ, വ്യക്തിഗത ഫോട്ടോ, മെഡിക്കല് പരിശോധനയിലെ വിജയം, പ്രവാസികള്ക്ക് സാധുവായ റെസിഡന്സി പെര്മിറ്റ് എന്നിവയാണ് ലൈസന്സിനായുള്ള അടിസ്ഥാന ആവശ്യങ്ങള്.
ലൈറ്റ് വാഹനങ്ങള്ക്ക് ലൈസന്സ് ലഭിക്കാന് അപേക്ഷകന് കുറഞ്ഞത് 18 വയസ്സും, മറ്റ് ചില വിഭാഗങ്ങള്ക്ക് 21 വയസ്സും പൂര്ത്തിയായിരിക്കണം. അപേക്ഷകര് ഡ്രൈവിംഗ് സ്കൂളില് ചേര്ന്ന് പരിശീലനം നേടുകയും തിയറി, പ്രാക്ടിക്കല് ടെസ്റ്റുകളില് വിജയിക്കുകയും വേണം. ഡ്രൈവിംഗ് ടെസ്റ്റ് പാസായ ശേഷം ഡ്രൈവിംഗ് സ്കൂളുകളിലെ ട്രാഫിക് ഓഫീസുകള് വഴിയോ മെട്രാഷ് ആപ്പ് വഴിയോ ഡ്രൈവിംഗ് ലൈസന്സ് ഇലക്‌ട്രോണിക് ആയി പ്രിന്റ് ചെയ്തെടുക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.

English Summary: The Ministry of Interior has announced the availability of an online payment service for financial claims, as part of the electronic services provided by the Search and Follow-up Department at the General Directorate of Passports. This service is accessible through the Ministry's website and the Metrash app. In a post on its X platform, the ministry explained that the service allows users to easily pay fees, fines, and travel ticket prices.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham