Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്ലസ് വണ്‍ പുതിയ ബാച്ച്‌: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം  6,000 വിദ്യാര്‍ഥികള്‍ക്ക്  മാത്രം

പ്ലസ് വണ്‍ പുതിയ ബാച്ച്‌: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികള്‍ക്ക് മാത്രം

തിരുവനന്തപുരം: മലബാര് മേഖലയിലെ പ്ലസ് വണ് സീറ്റ് ക്ഷാമം കണക്കിലെടുത്ത് സര്ക്കാര് നാലുജില്ലകളില് പുതിയതായി അനുവദിച്ച ബാച്ചുകള് വഴി പ്രവേശനം ലഭിക്കുക വെറും 6,000ത്തോളം വിദ്യാര്ഥികള്ക്ക് മാത്രം.

120 ബാച്ചുകളാണ് നാല് ജില്ലകളില്‍ അധികമായി അനുവദിച്ചത്. ഒരു ബാച്ചില് 50 മുതല് 60 വരെ വിദ്യാര്ഥികളെ പ്രവേശിപ്പിക്കാം. പാലക്കാട് 30 ബാച്ചുകളും കോഴിക്കോട് 20 ബാച്ചുകളും മലപ്പുറത്ത് 60 ബാച്ചുകളും കാസര്ഗോഡ് 10 ബാച്ചുകളും ആണ് അധികമായി അനുവദിച്ചത്.

എന്നാല്‍ മൂന്നാം അലോട്ട്മെന്റ് പ്രകാരം 62,944 വിദ്യാര്ഥികളാണ് ഈ നാലുജില്ലകളില് പ്രവേശനം ലഭിക്കാതെ പുറത്ത് നില്ക്കുന്നത്. പുതിയ ബാച്ച്‌ അനുവദിച്ചെങ്കിലും മെരിറ്റില് ഇതില് ചെറിയൊരു ശതമാനം വിദ്യാര്ഥികള്ക്ക് മാത്രമാകും സീറ്റ് നേടാനാവുക.

പുതിയ ബാച്ചുകള് അനുവദിച്ചത് വഴി ഒരു ബാച്ചിന് നാല് ഗസ്റ്റ് അധ്യാപകര് എന്ന നിലയില് ഒരു വര്ഷത്തേയ്ക്ക് ഏറ്റവും കുറഞ്ഞത് 17.28 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് സര്ക്കാരിനുണ്ടാകുന്നത്. പുതിയ ബാച്ചുകള് അനുവദിക്കുമ്പോള് ഭൗതിക സാഹചര്യങ്ങള് തൃപ്തികരമായ സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളുകള്ക്ക് പ്രഥമ പരിഗണന നല്കണമെന്നാണ് സര്ക്കാര് ഉത്തരവില് വ്യക്തമാക്കിയിരിക്കുന്നത്. സര്ക്കാര് സ്കൂളുകളുടെ അഭാവത്തില് ഭൗതിക സാഹചര്യങ്ങള് ഉള്ള എയ്ഡഡ് സ്കൂളുകള്ക്ക് പരിഗണന നല്കണം. 2016 മുതല് അധിക ബാച്ചുകള് അനുവദിച്ചപ്പോള് ഒഴിവാക്കപ്പെട്ടതും നിലവില് രണ്ട് ബാച്ചുകള് മാത്രമുള്ളതുമായ ഗവണ്മെന്റ്, എയ്ഡഡ് സ്കൂളുകള്ക്ക് ഒരു ബാച്ച്‌ കൂടി മുന്ഗണന നല്കി അനുവദിക്കാവുന്നതാണ്.

സീറ്റുകളുടെ അഭാവമുള്ള സ്ഥലങ്ങളില് താലൂക്ക് അടിസ്ഥാനത്തില് ആവശ്യകത പരിശോധിക്കേണ്ടതാണ്. ഇത്തരം സ്കൂളുകളില്‍ ബന്ധപ്പെട്ട റീജ്യനല് ഡെപ്യൂട്ടി ഡയരക്ടര്മാര് പരിശോധന നടത്തി സമര്പ്പിക്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കേണ്ടതെന്നും ബാച്ച്‌ അനുവദിച്ചുകൊണ്ടുള്ള സര്ക്കാര് ഉത്തരവില് വ്യക്തമാക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham