Tuesday, 11 Aug, 9.29 pm സുപ്രഭാതം

ലേറ്റസ്റ്റ് ന്യൂസ്
പ്രവാസികള്‍ക്ക് ഖത്തറിലേക്ക് തിരിച്ചു വരാന്‍ സൗകര്യമുണ്ടാവണം

ദോഹ: പ്രവാസികള്‍ക്ക് ഖത്തറിലെ ജോലി സ്ഥലത്തേക്കും മറ്റും തിരികെ വരാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കാത്ത സാഹചര്യം ജോലി നഷ്ടം ഉള്‍പ്പെടെ ധാരാളം പ്രയാസങ്ങള്‍ ഉണ്ടാക്കുന്നതായി ഖത്തറിലെ അപ്പക്‌സ് ബോഡി അദ്ധ്യക്ഷന്മാര്‍, നോര്‍ക്കാ ഡയരക്ടര്‍, പ്രമുഖ സംഘടനാ നേതാക്കള്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്ന് വിമാന സര്‍വ്വീസ് പുനരാംഭിക്കുന്നത് സംബന്ധിച്ച്‌ ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസ്സഞ്ചേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്.

തൊഴിലിനായി വരുന്നവര്‍ക്ക് മിതമായ നിരക്കില്‍ യാത്ര ചെയ്യാനാവശ്യമായ രൂപത്തില്‍ വന്ദേ ഭാരത് മാത്യകയിലോ, ചാര്‍ട്ടര്‍ വിമാന സൗകര്യങ്ങളോ ഏര്‍പ്പെടുത്തണം. തൊഴിലുടമകള്‍ക്ക് ആവശ്യമായ തൊഴിലുടമകളെ ലഭ്യമാക്കല്‍, പലരുടെയും കുടുംബാംഗങ്ങള്‍ രണ്ടിടങ്ങളിലായ പ്രയാസങ്ങള്‍, അടുത്ത് തന്നെ സ്‌കൂളുകള്‍ തുറക്കുന്നതിനാല്‍ ക്ലാസുകളില്‍ എത്തിച്ചേരാന്‍ സാധിക്കുക തുടങ്ങിയ പ്രയാസങ്ങളും യോഗം വിലയിരുത്തി.

കുറഞ്ഞ ചിലവില്‍ ക്വോറന്റന്‍ സൗകര്യം ലഭ്യമാക്കല്‍, കോവിഡ് ടെസ്റ്റ് അനായാസകരമായും ആദായത്തിലും നടത്താനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്തു. കോവിഡിന് മുമ്ബ് എടുത്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് ലഭിക്കാതിരിക്കുകയും വന്ദേ ഭാരത്, ചാര്‍ട്ടര്‍ വിമാനങ്ങള്‍ എന്നിവയുടെ യാത്രക്ക് മുമ്ബ് എടുത്ത ടിക്കറ്റുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഈ ദുരിതകാലത്തും കോടികളുടെ നഷ്ടമാണ് പ്രവാസികള്‍ക്ക് ഉണ്ടാവാന്‍ പോവുന്നതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പ്രവാസികളുടെ യാത്ര വേഗത്തില്‍ നടക്കുന്നതിനായി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി കരാര്‍ ഉണ്ടാക്കാനുള്ള നടപടികള്‍ വേഗത്തിലാവണമെന്നും മേല്‍ വിവരിച്ച കാര്യങ്ങളില്‍ ഉചിതമായ നടപടികള്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സി, കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.

ഗപാഖ് പ്രസിഡന്റ് ശ്രീ. കെ.കെ. ഉസ്മാന്‍ ആദ്ധ്യക്ഷം വഹിച്ചു. ജന.സെക്രട്ടറി ഫരീദ് തിക്കോടി സ്വാഗതവും അബ്ദുല്‍ റഊഫ് കൊണ്ടോട്ടി വിഷയാവതരണവും നടത്തി. ഐ.സി.സി പ്രസിഡന്റ്, ശ്രീ. മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ശ്രീ. പി. എന്‍ ബാബു രാജന്‍, നോര്‍ക്കാ ഡയരക്ടര്‍ ശ്രീ. സി.വി റപ്പായി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗം, കെ. മുഹമ്മദ് ഈസാ സാഹിബ്, എം.പി. ഷാഫി ഹാജി, പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ച്‌ നേതാക്കളായ റഈസ് വയനാട് (കെ.എം.സി.സി) ഷമീര്‍ ഏറാമല ( ഇന്‍കാസ് ) എ. സുനില്‍ കുമാര്‍ (സംസ്‌കൃതി ) കെ. ആര്‍. ജയരാജ് (കെ.ബി. എഫ്) ബഷീര്‍ ചേന്ദമംഗല്ലൂര്‍ (കള്‍ച്ചറല്‍ ഫോറം) മുസ്തഫ ( തൃശൂര്‍ ജില്ലാ സൗഹൃദയ വേദി) പ്രദീപ് കുമാര്‍ ( തിരുവനന്തപുരം ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം ഖത്തര്‍) കരീം ഹാജി ( ഐ.സി.എഫ്) വിനോദ് (കുവാഖ് ) അബ്ദുല്‍ സലാം ( എഡ്മാഖ് ) ഗഫൂര്‍ കോഴിക്കോട് (കെ.പി.എ.ക്യു) അബ്ദുല്‍ ലത്തീഫ് ഫറോക്ക് ( ചാലിയാര്‍ ദോഹ) അഡ്വ. സുനില്‍ കുമാര്‍ (FOK കോഴിക്കോട്) റഹ്മത്തുള്ള ( TRAGS തിരുവനന്തപുരം) മശ്ഹൂദ് തിരുത്തിയാട് ( പ്രവാസി കോര്‍ഡിനേഷന്‍) അമീന്‍ കൊടിയത്തൂര്‍ (മാക് കോഴിക്കോട്) അര്‍ളയില്‍ അഹമ്മദ് കുട്ടി, അന്‍വര്‍ സാദത്ത്, ശാഫി മൂഴിക്കല്‍, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. aഷാനവാസ് ബേപ്പൂര്‍ നന്ദി പ്രകാശനം നടത്തി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Suprabhaatham
Top