പിറവം: കെ.എസ്.ആര്.ടി.സിയുടെ പ്രിയദര്ശിനി പദ്ധതി നടപ്പാക്കിയതോടെ പിറവം മേഖലയിലെ സ്വകാര്യ ബസ് സര്വീസുകള് കടുത്ത പ്രതിസന്ധിയിലായതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്.
വിവിധ കാരണങ്ങളാല് വര്ഷങ്ങളായി സ്വകാര്യ ബസുകളുടെ എണ്ണം കുറഞ്ഞുവരുന്നതിനിടെയാണ് പ്രിയദര്ശിനി സര്വീസും തിരിച്ചടിയായതെന്ന് ഫെഡറേഷന് പ്രസിഡന്റ് ഏലിയാസ് നാരേകാട്ടും സെക്രട്ടറി ഷൈജു കണക്കഞ്ചേരിയും ആരോപിച്ചു.
മുമ്പ് പിറവം വഴി 135 സ്വകാര്യ ബസുകള് സര്വീസ് നടത്തിയിരുന്നെങ്കില് നിലവില് അത് 85 ആയി കുറഞ്ഞിട്ടുണ്ട്. പ്രിയദര്ശിനി പദ്ധതിയോട് എതിര്പ്പില്ലെങ്കിലും, ഉയര്ന്ന ശമ്പളം ലഭിക്കുന്ന സര്ക്കാര് ജീവനക്കാര്ക്കും യാത്രാസൗജന്യം നല്കുന്നതും സ്വകാര്യ ബസുകളുടെ സമയക്രമത്തോട് ചേര്ന്ന് പ്രിയദര്ശിനിക്ക് റൂട്ട് അനുവദിക്കുന്നതുമാണ് പ്രധാന പ്രശ്നങ്ങളെന്ന് ബസ് ഉടമകള് ചൂണ്ടിക്കാട്ടി.
പ്രിയദര്ശിനി സര്വീസ് ആരംഭിച്ചതോടെ ഓരോ സ്വകാര്യ ബസിനും പ്രതിദിനം ശരാശരി 3,500 രൂപയുടെ വരുമാന നഷ്ടമുണ്ടാകുന്നതായും ജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളും കൂടി കണക്കിലെടുക്കുമ്പോള് സര്വീസ് പലപ്പോഴും നഷ്ടത്തിലാകുന്നതായും അവര് പറഞ്ഞു. നികുതിയിളവ് നല്കിയിട്ടുണ്ടെങ്കിലും ഒരു ബസിന് പ്രതിദിനം 108 രൂപയുടെ മാത്രം ആശ്വാസമാണ് ലഭിക്കുന്നതെന്നും ബസ് ഉടമകള് വ്യക്തമാക്കി.
ആവശ്യങ്ങള് ഉന്നയിച്ച് ഇന്ന് രാവിലെ 10.30ന് പിറവം ബസ് സ്റ്റാന്ഡില് സ്വകാര്യ ബസ് ഉടമകള് ധര്ണ സംഘടിപ്പിക്കും. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് സമരം ഉദ്ഘാടനം ചെയ്യും.
The Private Bus Operators Federation says private bus services in the Piravom region are facing a severe crisis after KSRTC implemented the Priyadarshini scheme.Federation President Elias Narekkat and Secretary Shaiju Kanakkancheri alleged that the number of private buses has been declining for years due to various reasons, and the launch of Priyadarshini services has now dealt another major blow.

