സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ രണ്ട് തവണ ഇടിവ് രേഖപ്പെടുത്തിയ സ്വര്ണവില ഇന്ന് പക്ഷേ വര്ധിച്ചു.
രാജ്യാന്തര വില 4676 ലേക്ക് ഉയര്ന്നതാണ് കേരളത്തിലും വില കൂട്ടാനിടയാക്കിയത്.
കഴിഞ്ഞ നാല് ദിവസമായി കേരളത്തില് സ്വര്ണവിലയില് കടുത്ത ചാഞ്ചാട്ടം പ്രകടമാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മൂന്ന് തവണ വീതമാണ് സ്വര്ണത്തിന്റെ നിരക്കുകളില് മാറ്റമുണ്ടായത്. തിങ്കളാഴ്ച മൂന്ന് തവണ വില വര്ധിച്ചെങ്കില് പക്ഷേ ചൊവ്വാഴ്ച രണ്ട് തവണ വിലയിടിഞ്ഞു. എന്നാല് വൈകിട്ട് വര്ധിക്കുകയും ചെയ്തു. തുടര്ന്ന് ഏപ്രില് 1 ന് വില വര്ധിച്ച്1,12,160 രൂപ വരെയെത്തി. എന്നാല് ഇന്നലെ രണ്ട് തവണ വില ഇടിഞ്ഞ് 1,09,240 രൂപയിലേക്ക് താഴ്ന്നു.
ഇന്നലെ ട്രംപിന്റെ ഒരു പ്രസ്താവനയ്ക്ക് പിന്നാലെയാണ് സ്വര്ണവില താഴേക്ക് വീണത്. പശ്ചിമേഷ്യന് യുദ്ധം ഉടന് അവസാനിക്കുമെന്ന് അമേരിക്കയും ഇറാനും സൂചന നല്കിയതോടെ സ്വര്ണവില കുതിച്ചുയര്ന്നിരുന്നു. എന്നാല് ഇന്നലെ ട്രംപിന്റെ പ്രസ്താവനയോടെ സ്വര്ണവില 4657 ഡോളറിലേക്ക് ഇടിയുകയായിരുന്നു.
ഇന്നത്തെ വില
സംസ്ഥാനത്ത് ഇന്ന് ഒരു ഗ്രാമിന് 180 രൂപ വര്ധിച്ച് 13,835 രൂപയായി. 22 കാരറ്റ് സ്വര്ണം ഒരു പവന് (8 ഗ്രാം) 1,440 രൂപ വര്ധിച്ച് 1,10,680 രൂപയായി.
18 കാരറ്റ് സ്വര്ണത്തിന്റെ ഒരു ഗ്രാമിന് 150 രൂപ ഉയര്ന്ന് 11,370 രൂപയായി . ലൈറ്റ് വെയിറ്റ് ആഭരണങ്ങള്ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്ണത്തിന് ഒരു ഗ്രാമിന് 115 രൂപ വര്ധിച്ച് 8,855 രൂപയായി. 9 കാരറ്റ് സ്വര്ണത്തിന് ഒരു ഗ്രാമിന് 75 രൂപ വര്ധിച്ച് 5,710 രൂപയായി. അതേസമയം വെള്ളി വിലയില് ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 250 രൂപയില് തന്നെ തുടരുന്നു.
| Date | Price of 1 Pavan Gold (Rs.) |
| 1-Apr-26 (Morning) | 111080 |
| 1-Apr-26 (Evening) | Rs. 1,12,160 (Highest of Month) |
| 2-Apr-26 Yesterday » (Morning) | 111040 |
| 2-Apr-26 Yesterday » (Afternoon) | Rs. 1,09,240 (Lowest of Month) |
| 3-Apr-26 Today » | Rs. 1,10,680 |
Gold prices have surged in line with international market trends, crossing ₹1.10 lakh per sovereign (pavan). The sharp rise reflects strong global demand and economic factors influencing bullion markets. The increase marks a significant upward movement in recent days, with today’s rates indicating continued volatility. Buyers and investors are closely monitoring the trend for further price movements.

