Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് പുതിയ സിം നിയന്ത്രണം; പരിധി കഴിഞ്ഞാല്‍ ഇനി അധിക കണക്ഷനില്ല

രാജ്യത്ത് പുതിയ സിം നിയന്ത്രണം; പരിധി കഴിഞ്ഞാല്‍ ഇനി അധിക കണക്ഷനില്ല

കൊച്ചി: രാജ്യത്ത് ഒരാളുടെ പേരില് അനുവദിച്ചിട്ടുള്ള പരിധിക്ക് മുകളില് പുതിയ സിം കാര്ഡുകള് എടുക്കുന്നത് തടയാന് ടെലികോം വകുപ്പ് നിയന്ത്രണം കര്ശനമാക്കുന്നു.

രാജ്യത്താകെ ബാധകമായ പുതിയ സംവിധാനം തിങ്കളാഴ്ച മുതല് പ്രാബല്യത്തില് വരും.

വ്യക്തികളുടെ പേരിലുള്ള മൊബൈല് കണക്ഷനുകളുടെ എണ്ണം കൃത്യമായി പരിശോധിച്ച്‌ പരിധി ലംഘിച്ചുള്ള പുതിയ കണക്ഷനുകള് തടയുകയാണ് ലക്ഷ്യം. തിങ്കളാഴ്ച മുതല് അനുവദനീയമായ എണ്ണത്തില് ഇതിനകം എത്തിയ ഉപഭോക്താക്കള്ക്ക് ടെലികോം കമ്പനികള് പുതിയ സിം കാര്ഡ് അനുവദിക്കരുത് എന്നാണ് പുതിയ നിര്ദേശത്തില് കൃത്യമായി പറയുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്ക്കുലര് പ്രകാരം, പുതിയ സിം കാര്ഡ് അനുവദിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ പേരില് രാജ്യത്തെ വിവിധ ടെലികോം കമ്പനികളിലും സര്വിസ് ഏരിയകളിലുമായി നിലവിലുള്ള മൊബൈല് കണക്ഷനുകളുടെ എണ്ണം ടെലികോം കമ്പനികള് പരിശോധിക്കണം. അനുവദനീയമായ പരിധിയിലെത്തിയിട്ടുണ്ടെങ്കില് പുതിയ കണക്ഷന് നല്കാന് പാടില്ല. എന്നാല് ഇക്കാര്യം ഉപഭോക്താവിനെ കൃത്യമായി അറിയിക്കുകയും വേണം.

നിലവിലെ ചട്ടപ്രകാരം ഒരാളുടെ പേരില് പരമാവധി ഒന്പത് മൊബൈല് കണക്ഷനുകളാണ് അനുവദനീയമായത്. ജമ്മു കശ്മിര്, അസം, വടക്കുകിഴക്കന് സംസ്ഥാനങ്ങള് എന്നിവിടങ്ങളില് ഈ പരിധി ആറ് കണക്ഷനുകളാണ്. ഒരാള്ക്ക് വ്യത്യസ്ത കമ്പനികളില്നിന്നും വിവിധ സര്വിസ് ഏരിയകളില്നിന്നും എടുത്തിട്ടുള്ള കണക്ഷനുകളെല്ലാം ചേര്ത്താണ് പരിധി കണക്കാക്കുന്നത്.

പുതിയ സംവിധാനം നടപ്പാക്കുന്നതിന് കേന്ദ്ര സര്ക്കാരിന്റെ ഡിജിറ്റല് ഇന്റലിജന്സ് പ്ലാറ്റ്ഫോം ഉപയോഗിക്കും. വിവിധ ടെലികോം കമ്പനികളില് നിന്നുള്ള ഉപഭോക്തൃ വിവരങ്ങള് ഏകീകരിക്കുന്നതിലൂടെ ഒരാളുടെ പേരിലുള്ള മൊത്തം മൊബൈല് കണക്ഷനുകളുടെ എണ്ണം തിരിച്ചറിയാന് സാധിക്കും. നാളെ മുതല് അനുവദനീയമായ പരമാവധി പരിധിയിലെത്തിയ ഉപഭോക്താക്കളുടെ പ്രതിനിധി ചിത്രം പ്ലാറ്റ്ഫോമില് ലഭ്യമാക്കുന്ന ഫോട്ടോ അധിഷ്ഠിത തിരിച്ചറിയല് സംവിധാനവും നിലവില് വരും.

അധിക സിം കാര്ഡുകള് ഉപയോഗിച്ചുള്ള തട്ടിപ്പ്, വ്യാജ തിരിച്ചറിയല് രേഖകളുടെ ഉപയോഗം, സൈബര് കുറ്റകൃത്യങ്ങള് എന്നിവ തടയുന്നതാണ് നിയന്ത്രണം കര്ശനമാക്കുന്നതിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഒരാളുടെ പേരില് നിരവധി മൊബൈല് കണക്ഷനുകള് എടുത്ത് മറ്റുള്ളവര്ക്ക് കൈമാറുന്നതോ അനധികൃത ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്നതോ ആയ സാഹചര്യം നിയന്ത്രിക്കാനും പുതിയ സംവിധാനം സഹായിക്കും. സിം കാര്ഡിന്റെ യഥാര്ഥ ഉടമയെ കൂടുതല് കൃത്യമായി തിരിച്ചറിയാന് കഴിയുന്നത് അന്വേഷണ ഏജന്സികള്ക്കും നിയമപാലന സംവിധാനങ്ങള്ക്കും ഗുണകരമാകും.

അതേസമയം, സാധാരണ ഉപഭോക്താക്കള്ക്ക് പുതിയ നിയന്ത്രണം ചില പ്രായോഗിക ബുദ്ധിമുട്ടുകള്ക്കും ഇടയാക്കിയേക്കും. വ്യക്തിപരമായ ആവശ്യങ്ങള്ക്കോ കുടുംബാംഗങ്ങളുടെ ഉപയോഗത്തിനോ വിവിധ സംസ്ഥാനങ്ങളില് യാത്രയ്ക്കിടയിലോ വ്യത്യസ്ത കണക്ഷനുകള് ഉപയോഗിക്കുന്നവര്ക്ക് തങ്ങളുടെ പേരിലുള്ള പഴയതും ഉപയോഗത്തിലില്ലാത്തതുമായ സിം കാര്ഡുകള് സംബന്ധിച്ച്‌ വ്യക്തതയില്ലെങ്കില് പുതിയ കണക്ഷന് ലഭിക്കുന്നതില് തടസ്സമുണ്ടാകാം. ഉപയോഗിക്കാത്ത കണക്ഷനുകള് സ്വന്തം പേരില് തുടരുന്ന സാഹചര്യവും പ്രശ്നമാകാം.

പരിധി കവിഞ്ഞ് അബദ്ധത്തില് പുതിയ കണക്ഷന് അനുവദിച്ചാല് അത് ഉടന് സസ്പെന്ഡ് ചെയ്യുന്നതിനുള്ള ഇടക്കാല സംവിധാനവും നിര്ദേശത്തിലുണ്ട്. ഉപഭോക്താവിന്റെ കസ്റ്റമര് ആപ്ലിക്കേഷന് ഫോം വ്യവസ്ഥകള് അനുസരിച്ചായിരിക്കും തുടര്നടപടി. ടെലികോം കമ്പനികള്ക്ക് ഡിജിറ്റല് ഇന്റലിജന്സ് പ്ലാറ്റ്ഫോമുമായി തങ്ങളുടെ സംവിധാനങ്ങള് ഏകോപിപ്പിക്കാനും ആവശ്യമായ സാങ്കേതിക നടപടികള് പൂര്ത്തിയാക്കാനും നവംബര് 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.

മൊബൈല് കണക്ഷനുകളുടെ ദുരുപയോഗം തടയുന്നതിനൊപ്പം ഉപഭോക്താക്കളുടെ പേരില് അനധികൃതമായി സിം കാര്ഡുകള് രജിസ്റ്റര് ചെയ്യപ്പെടുന്ന സാഹചര്യം കുറയ്ക്കാനും നടപടി ലക്ഷ്യമിടുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham