Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ്; ഇന്റര്‍വ്യൂ ജൂണ്‍ 10ന്

റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റന്റ്; ഇന്റര്‍വ്യൂ ജൂണ്‍ 10ന്

1. ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം

തൃശൂർ റവന്യൂ ഡിവിഷണല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ഒരു ഒഴിവാണ് നിലവിലുള്ളത്. എം എസ് ഡബ്ല്യു,മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ടൈപ്പ്റൈറ്റിംഗ് പരിജ്ഞാനവും വേർഡ് പ്രോസസിംഗില്‍ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് എന്നിവയാണ് യോഗ്യത.

സാമൂഹ്യസേവന മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട ക്ഷേമപദ്ധതികളുടെ നിർവഹണത്തില്‍ പരിചയമുള്ളവർക്കും മുൻഗണന ലഭിക്കും. പ്രായപരിധി 18 മുതല്‍ 40 വയസ് വരെയാണ്. പ്രതിമാസ വേതനം 22,290 രൂപയാണ്.

താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ഫോട്ടോ, യോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂണ്‍ 10 രാവിലെ 10 മണിക്ക് തൃശൂർ സിവില്‍ സ്റ്റേഷനിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ചേംബറില്‍ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2321702.

മില്മയില് ലക്ഷങ്ങള് ശമ്പളമുള്ള ജോലി; 35 വയസാണ് പ്രായപരിധി; ഓണ്ലൈനായി അപേക്ഷിക്കാം

2. ഗസ്റ്റ് ലക്ച്ചറർ

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ പ്രിന്റിംഗ് ടെക്നോളജി, കമ്പ്യൂട്ടർ, കെമിസ്ട്രി, മള്‍ട്ടിമീഡിയ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി / ഡിഗ്രി യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരായിരിക്കണം. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ ജൂണ്‍ 6 വൈകുന്നേരം 5ന് മുമ്പായി ലഭിക്കണം. ഫോണ്‍: 0471-2474720, 0471-2467728. വിശദവിവരങ്ങള്‍ക്ക്: www.captkerala.com.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham