സംസ്ഥാനത്ത് സ്വര്ണവിലയില് വമ്പന്കുതിപ്പ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്ന്ന നിരക്കാണ് ഇന്നത്തേത്. രാജ്യാന്തര വിപണിയിലെ സ്വര്ണവിലയിലെ വര്ധനവാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്.
4,487.91 ഡോളറായാണ് വില ഉയര്ന്നത്.
കേരളത്തില് ഇന്ന് പവന് ഒറ്റയടിക്ക് 3160 രൂപയാണ് വര്ധിച്ചത്. ഗ്രാമിന് 395 രൂപയും വര്ധിച്ചു. ഇന്ന് പവന് 1,16,800 രൂപയാണ് വില. ഗ്രാമിന് 14600 രൂപയും.
പതിനെട്ട് കാരറ്റ് സ്വര്ണത്തിന് 325 രൂപ വര്ധിച്ച് ഒരു ഗ്രാമിന് 11,995 രൂപയില് എത്തി. പവന് 95,960 രൂപയാണ് വില. 14 കാരറ്റ് സ്വര്ണത്തില് ആനുപാതികമായി 200 രൂപയുടെ വര്ധനവുണ്ടായതോടെ ഗ്രാമിന് 9,340 രൂപയില് എത്തി. പവന് 74,720 രൂപയിലെത്തി. 9 കാരറ്റ് സ്വര്ണത്തിന് 1320 രൂപ വര്ധിച്ച് പവന് 48,200 രൂപയിലെത്തി. ഒരു ഗ്രാമിന് 6,025 രൂപയാണ് നിലവിലെ വില.
അതേസമയം വെള്ളി വിലയില് കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. 2550 രൂപയാണ് വില. ഗ്രാമിന് 255 രൂപയാണ് ഇന്നത്തെ വില.
Gold prices have surged at a rocket-like pace, recording a sharp increase of more than ₹3,000 in a single day. The sudden rise has pushed gold rates significantly higher, creating fresh concerns for buyers and boosting attention in the bullion market.

