ന്യൂഡല്ഹി: കോക്രോച്ച് ജനതാ പാര്ട്ടി മൂന്ന് ഔദ്യോഗിക വക്താക്കളെ പ്രഖ്യാപിച്ചു. പാര്ട്ടിയുടെ ആശയങ്ങള് ജനങ്ങളിലേക്കും മാധ്യമങ്ങളിലേക്കും എത്തിക്കുന്നതിനായാണ് വക്താക്കളെ നിയമിച്ചത്.
അന്വേഷണാത്മക മാധ്യമപ്രവര്ത്തകനായ സൗരവ് ദാസ് പാര്ട്ടിയുടെ മുഖ്യ വക്താവായി പ്രവര്ത്തിക്കും. രാഷ്ട്രീയ ഗവേഷകയും എഴുത്തുകാരിയും ചലച്ചിത്രകാരിയുമായ വിജേത ദഹിയ, മുന് മാനേജ്മെന്റ് കണ്സള്ട്ടന്റ് അശുതോഷ് രങ്ക എന്നിവരാണ് പൊതുജനങ്ങള്ക്കും മാധ്യമങ്ങള്ക്കും മുന്നില് സംഘടനയെ പ്രതിനിധീകരിക്കുക.
2020ലാണ് സൗരവ് ദാസ് മാധ്യമപ്രവര്ത്തകനായി ജോലിയില് പ്രവേശിക്കുന്നത്. ദ കാരവന്, ആര്ട്ടിക്കിള്14, അല് ജസീറ, ദ വയര്, ദ ഹിന്ദു, ന്യൂ ലൈന്സ് മാഗസിന് തുടങ്ങിയവയില് സൗരവ് ദാസിന്റെ റിപ്പോര്ട്ടുകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ജയ്പൂര് സ്വദേശിയായ അഷുതോഷ് രംഗ ഐ.ഐ.ടി കാണ്പൂരില് നിന്ന് മെറ്റീരിയല് സയന്സില് ബിടെക്കും ലണ്ടന് സ്കൂള് ഓഫ് ഇക്കണോമിക്സില് നിന്നും പബ്ലിക് അഡ്മിനിസ്ട്രേഷനില് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സാമൂഹ്യ മാധ്യമ പേജുകളിലൂടെ രാഷ്ട്രീയ വിഷയങ്ങളിലുള്പ്പെടെ അഭിപ്രായം പറഞ്ഞ് ശ്രദ്ധേയനായ വ്യക്തിയാണ് വിജേത ദഹിയ. പവര് ഓഫ് യൂണിവേഴ്സ്, ടു ഹെല് വിത്ത് ദാറ്റ് ജോബ് എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
പൊതുജീവിതത്തിലേക്ക് പുതിയ തലമുറയെ കൊണ്ടുവരുന്നതിനും രാജ്യത്തെ യുവാക്കളെ ബാധിക്കുന്ന പ്രശ്നങ്ങളിലെ രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കാനും വേണ്ടിയാണ് ഇവരെ നിയമിച്ചതെന്ന് പ്രസ്താവനയില് പറയുന്നു.
കോക്രോച്ച് സ്ഥാപകനായ അഭിജിത് ദീപ്കെ ജൂണ് ആറിന് ഇന്ത്യയിലേക്ക് മടങ്ങിവരാനിരിക്കെയാണ് പുതിയ നിയമനങ്ങള്. നീറ്റ് (NEET) പരീക്ഷാ പേപ്പര് ചോര്ച്ചയും സിബിഎസ്‌ഇ (CBSE) സംവിധാനത്തിലെ വീഴ്ചകളും ആരോപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂണ് ആറിന് സി.ജെ.പി ജന്തര് മന്ദറില് പ്രതിഷേധം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
The Cockroach Janata Party has announced the appointment of official spokespersons as part of efforts to strengthen its organizational activities and expand its public outreach. The move is being seen as a step toward increasing the party's visibility and engagement on various issues. The appointments are expected to streamline communication and help the organization present its views more effectively in the public domain.

