ദമ്മാം: കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നിരട്ടിയോളം വരിക്കാരെ വർദ്ധിപ്പിച്ചും വയനാട് ചൂരല്‍മലയിലെ പ്രദേശവാസികള്‍ക്ക് സുപ്രഭാതം നല്‍കുന്നതില്‍ നിർണ്ണായക പങ്കു വഹിച്ചും ദമ്മാം എസ്.ഐ.സി.
പ്രചരണം സമാപിച്ചു.
വരിക്കാരുടെ വർദ്ധനവിലൂടെ ദമാമിലെ സമസ്തയുടെയും എസ്.ഐ.സിയുടെയും പ്രവർത്തനം സജീവമാണെന്ന് വീണ്ടും തെളിയിച്ചു. ഇന്നലെ നടന്ന പൊതുയോഗം സെൻട്രല്‍ കമ്മിറ്റി ട്രഷറർ ഉമ്മർസാഹിബ് ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട സമസ്തയുടെ ഓരോ തീരുമാനങ്ങളും പിഴച്ചില്ലെന്നും അതാത് സമയങ്ങളില്‍ എടുക്കുന്ന എല്ലാ തീരുമാനങ്ങളും പ്രാവർത്തികമാകാൻ പ്രവർത്തകർ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാൻ സുപ്രഭാതം പോലുള്ള നമ്മുടെ സംവിധാനത്തിന് കരുത്ത് പകരണമെന്ന് നാഷണല്‍ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി മാഹിൻ സാഹിബ് വിഴിഞ്ഞം ഓർമ്മപ്പെടുത്തി.
പരിപാടിയില്‍ മജീദ് മാസ്റ്റർ, അബൂയാസീൻ, മൊയ്തീൻ സാഹിബ്, ബാസിത് സാഹിബ്, സജീവ് ടൊയോട്ട, ഉമർ ഹസനി ,സ്വാലിഹ് പുല്ലാളൂർ, നാസർ വയനാട് സംബന്ധിച്ചു. കണ്‍വീനർ ഷബീറലി സാഹിബ് കണക്ക് അവതരിപ്പിച്ചു. ചെയർമാൻ നൗഷാദ് ദാരിമി യോഗം നിയന്ത്രിച്ച പരിപാടി റഫീഖ് സാഹിബ് സ്വാഗതവും സുബൈർ നാദാപുരം നന്ദിയും പറഞ്ഞു.

