കോഴിക്കോട്: സമസ്തയുടെ ആദർശം തലമുറകളിലേക്ക് കൈമാറണമെന്നും ആദർശ രംഗത്ത് മുൻഗാമികളുടെ വഴിയില്‍ മുന്നേറണമെന്നും സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
'ഇതാണ് നേർവഴി' എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീൻ സെൻട്രല്‍ കൗണ്‍സില്‍ നടത്തുന്ന ത്രൈമാസ ആദർശ കാമ്പയിന്റെ ഭാഗമായി കോഴിക്കോട് കണ്ടംകുളം ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന മധ്യമേഖല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയർത്തി. ആദർശ ക്യാമ്പയിൻ സമിതി ചെയർമാൻ ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂർ പ്രാർഥനക്ക് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീൻ സെൻട്രല്‍ കൗണ്‍സില്‍ പ്രസിഡൻ്റ് വാക്കോട് മൊയ്തീൻ കുട്ടി ഫൈസി പ്രമേയ ഭാഷണം നടത്തി.

