Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് അതിതീവ്രമഴ;  നദികളും ഡാമുകളും അതിജാഗ്രതയില്‍

സംസ്ഥാനത്ത് അതിതീവ്രമഴ; നദികളും ഡാമുകളും അതിജാഗ്രതയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. വിവിധ ജില്ലകളില്‍ കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിരിക്കെ, കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചു.

നദീതീരങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.

പത്തനംതിട്ടയിലെ പമ്പ നദിയുടെ മടമണ്‍ സ്റ്റേഷനിലും കോട്ടയം ജില്ലയിലെ മണിമല നദിയുടെ പുല്ലക്കയാർ സ്റ്റേഷനിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പമ്പയുടെ മലക്കര സ്റ്റേഷനില്‍ മഞ്ഞ അലർട്ടാണ്. ഈ നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും നദീതീരത്ത് താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

മലപ്പുറം കൊണ്ടോട്ടിയില് നാലുവയസുകാരന് തോട്ടില് ഒഴുക്കില്പ്പെട്ടു മരിച്ചു

അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലർട്ടുമാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ലഭിച്ച കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ഡാമുകളിലും ജലനിരപ്പ് ഉയർന്നു. ഇടുക്കി ഡാമിന്റെ ഡൈവേർഷൻ ഡാമുകളായ കല്ലാർ, ഇരട്ടയാർ ഡാമുകള്‍ നിറഞ്ഞതോടെ കല്ലാർകുട്ടി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു. സംസ്ഥാനത്തെ മിക്ക ഡാമുകളിലും ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ജാഗ്രത തുടരുകയാണ്.

അപകടനിലയിലെത്തിയതിനെ തുടർന്ന് കെഎസ്‌ഇബിയുടെ ലോവർ പെരിയാർ, പെരിങ്ങല്‍കുത്ത് ഡാമുകള്‍ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തി. അരുവിക്കര ഡാമിന്റെ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകളും പേപ്പാറ ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.

പത്തനംതിട്ടയിലെ ഡാമുകളും തുറക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മൂഴിയാർ ഡാമില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ബോട്ടുകള്‍, പള്ളിയോടങ്ങള്‍, വള്ളങ്ങള്‍ എന്നിവ നദികളില്‍ ഇറക്കരുതെന്നും ശബരിമല തീർഥാടകർ നദികളില്‍ കുളിക്കാൻ ഇറങ്ങരുതെന്നും നിർദേശം നല്‍കി.

പാലക്കാട് മംഗലം ഡാമിന്റെ ആറ് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റർ ഉയർത്തി. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ 20 ഷട്ടറുകളും തുറന്നതോടെ ഭാരതപ്പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Due to extremely heavy rain in the state in the last 24 hours, water levels in various dams have risen significantly. With the diversion dams of Idukki Dam — Kallar and Irattyar — getting full, all five shutters of Kallarkutty Dam were opened. With water levels rising in most dams across the state, alert warnings have been issued in various districts.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham