Dailyhunt
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ആറ് പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ആറ് പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അവയവങ്ങള് ദാനം ചെയ്യും.

33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരുക്കേറ്റത്. കൃഷ്ണലാല് സഞ്ചരിച്ച സൈക്കിള് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ തിരുവനന്തപുരം കിംസ് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു.

കൃഷ്ണലാലിന്റെ ഹൃദയവുമായി എയര് ആംബുലന്സ് കോട്ടയത്തേക്ക് ഒരു മണിയോടെ പുറപ്പെടും . രണ്ടു വൃക്കകളും കരളും കണ്ണും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൈമാറുന്നത് . നേത്രപടലങ്ങള് തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് ദാനം ചെയ്യും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham