Dailyhunt
സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവില്ല; കര്‍ശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനാവില്ല; കര്‍ശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

റിയാദ്: സന്ദർശന വിസയില്‍ സഊദി അറേബ്യയില്‍ എത്തുന്നവർക്ക് ഹജ്ജ് കർമ്മങ്ങള്‍ നിർവഹിക്കാൻ അനുമതിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം.

ഏത് തരത്തിലുള്ള സന്ദർശന വിസ കൈവശമുള്ളവരാണെങ്കിലും ഔദ്യോഗികമായ ഹജ്ജ് പെർമിറ്റ് ഇല്ലാതെ തീർത്ഥാടനം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

1447-ാമത് ഹജ്ജ് സീസണുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ എല്ലാവരും കർശനമായി പാലിക്കണമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും അധികാരികളുമായി പൂർണ്ണമായി സഹകരിക്കണം. ഹജ്ജ് ചട്ടങ്ങള്‍ ലംഘിക്കുന്നവർക്ക് കടുത്ത നിയമനടപടികളും ശിക്ഷകളും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

നിയമലംഘനങ്ങള്‍ റിപ്പോർട്ട് ചെയ്യാം

നിയമവിരുദ്ധമായി ഹജ്ജ് നടത്തുന്നവരെയോ ചട്ടങ്ങള്‍ ലംഘിക്കുന്നവരെയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇതിനായി പ്രത്യേക ഹോട്ട്ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്:

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവർക്ക് 911 എന്ന നമ്പറിലും മറ്റ് പ്രദേശങ്ങളിലുള്ളവർക്ക് 999 എന്ന നമ്പറിലും അധികൃതരെ ബന്ധപ്പെടാം. വിശുദ്ധ നഗരങ്ങളിലെ സുഗമമായ തീർത്ഥാടനത്തിന് അംഗീകൃത രേഖകള്‍ നിർബന്ധമാണെന്നും വിസ ചട്ടങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സഊദി ഭരണകൂടം വ്യക്തമാക്കി.

saudi arabia’s interior ministry has warned that visitors arriving on visit visas are not allowed to perform hajj and must obtain official permits to avoid penalties.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham