Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സപ്ലൈകോ ഔട്ട്ലെറ്റുകളിലെ ഓണ വില്‍പ്പന 300 കോടി കടന്നു

സപ്ലൈകോ ഔട്ട്ലെറ്റുകളിലെ ഓണ വില്‍പ്പന 300 കോടി കടന്നു

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകള്‍ വഴിയുള്ള ഓണം വില്‍പ്പന 300 കോടി രൂപ കടന്നു. ഇന്ന് വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകള്‍ പ്രകാരം 304.65 കോടി രൂപയുടെ മൊത്തം വില്‍പ്പനയാണ് വിപണിയില്‍ രേഖപ്പെടുത്തിയത്.

സബ്സിഡി ഇനത്തില്‍ 109.31. കോടിയുടേയും നോണ്‍ സബ്സിഡി ഇനത്തില്‍ 195.34 കോടിയുടേയും വില്‍പ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച്‌ 13 ഇനം സബ്സിഡി സാധനങ്ങളാണ് വിപണിയില്‍ ഉറപ്പാക്കിയിട്ടുള്ളത്. അരിയും നിത്യോപയോഗ സാധനങ്ങളും വെളിച്ചെണ്ണയുമടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായത് ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ഓണക്കാലത്തെ വിലകയറ്റം പിടിച്ചുനിർത്താൻ സർക്കാർ സപ്ലൈകോ വഴി ശ്രമിക്കുകയാണെന്നും എല്ലാ സബ്സിഡി സാധനങ്ങളും എല്ലാ ഔട്ട്ലെറ്റുകളിലും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham