Dailyhunt
സശസ്ത്ര സീമാബെലില്‍ 861 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; ഏപ്രില്‍ 20ന് മുൻപായി അപേക്ഷിക്കണം

സശസ്ത്ര സീമാബെലില്‍ 861 കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍; ഏപ്രില്‍ 20ന് മുൻപായി അപേക്ഷിക്കണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധസേനാ വിഭാഗമായ സശസ്ത്ര സീമാബെലില്‍ വിവിധ തസ്തികകളില്‍ ജോലിയൊഴിവ്.

കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലായി ആകെ 861 ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്‍പര്യമുള്ളവർ ഏപ്രില്‍ 20ന് മുൻപായി അപേക്ഷ നല്‍കണം.

തസ്തികയും ഒഴിവുകളും

സശസ്ത്ര സീമാബെലില്‍ കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്. ആകെ ഒഴിവുകള്‍ 861. കോണ്‍സ്റ്റബിള്‍ ഡ്രെെവർ, കോണ്‍സ്റ്റബിള്‍ (കാർപെന്റർ), കോണ്‍സ്റ്റബിള്‍ (വാഷർമാൻ, ബാർബർ, വാട്ടർ കാരിയർ, ടെയ്ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ), കോണ്‍സ്റ്റബിള്‍ (നഴ്സിങ് ഓർഡർലി), കോണ്‍സ്റ്റബിള്‍ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്).

പ്രായപരിധി

കോണ്‍സ്റ്റബിള്‍ (ഡ്രൈവർ) 18നും 27നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
കോണ്‍സ്റ്റബിള്‍ (വെറ്ററിനറി)18നും 27നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കോണ്‍സ്റ്റബിള്‍ (കാർപെന്റർ) 18നും 25നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കോണ്‍സ്റ്റബിള്‍ (വാഷർമാൻ, ബാർബർ, വാട്ടർ കാരിയർ, ടെയ്ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ) 18നും 23നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കോണ്‍സ്റ്റബിള്‍ (നഴ്സിങ് ഓർഡർലി)18നും 27നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
കോണ്‍സ്റ്റബിള്‍ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്) 18നും 27നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

യോഗ്യത

കോണ്‍സ്റ്റബിള്‍ (ഡ്രൈവർ)

പുരുഷന്മാർ മാത്രം അപേക്ഷിച്ചാല്‍ മതി. പത്താംക്ലാസ്/ തത്തുല്യം. ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ്.

കോണ്‍സ്റ്റബിള്‍ (വെറ്ററിനറി)

പത്താംക്ലാസ്. അംഗീകൃത വെറ്ററിനറി ആശുപത്രിയില്‍ മൃഗങ്ങളെ പരിപാലിച്ചുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

കേന്ദ്ര സര്ക്കാര് എന്ടിപിസി ഗ്രീന് എനര്ജി ലിമിറ്റഡില് ജോലിയവസരം; ലക്ഷങ്ങളാണ് ശമ്പളം; അപേക്ഷ 15ന് ആരംഭിക്കും

കോണ്‍സ്റ്റബിള്‍ (കാർപെന്റർ)

പത്താംക്ലാസ്/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഒരു വർഷത്തെ ഐടിഐ/ വൊക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് കോഴ്സ് ജയവും ഒരു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ദ്വിവത്സര ഐടിഐ ഡിപ്ലോമ. ട്രേഡ് ടെസ്റ്റ് പാസാകണം.

കോണ്‍സ്റ്റബിള്‍ (വാഷർമാൻ, ബാർബർ, വാട്ടർ കാരിയർ, ടെയ്ലർ, ഗാർഡനർ കോബ്ലർ, വെയ്റ്റർ)

പത്താംക്ലാസ്/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡില്‍ രണ്ടു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഒരു വർഷത്തെ ഐടിഐ/ വൊക്കേഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കറ്റ് കോഴ്സ് ജയവും ഒരു വർഷം പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ദ്വിവത്സര ഐടിഐ ഡിപ്ലോമ. ട്രേഡ് ടെസ്റ്റ് പാസാകണം.

കോണ്‍സ്റ്റബിള്‍ (നഴ്സിങ് ഓർഡർലി)

പത്താംക്ലാസ്, സെന്റ് ജോണ്‍സ് ആംബുലൻസ് ഓർഗനൈസേഷനില്‍ നിന്നോ റെഡ്ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയില്‍നിന്നോ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം.

കോണ്‍സ്റ്റബിള്‍ (നഴ്സിങ് അസിസ്റ്റന്റ് കം മെഡിക്)

പത്താംക്ലാസ്, സെന്റ്.ജോണ്‍സ് ആംബുലൻസ് ഓർഗനൈസേഷനില്‍ നിന്നോ റെഡ്ക്രോസ് സൊസൈറ്റി ഓഫ് ഇന്ത്യയില്‍നിന്നോ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നഴ്സിങ് അസിസ്റ്റന്റായി ഒരു വർഷ പരിചയം.

സ്പോര്ട്സ് അതോറിറ്റ് ഓഫ് ഇന്ത്യയില് അസിസ്റ്റന്റ് കോച്ച്‌; 323 ഒഴിവുകള്; അപേക്ഷ ഏപ്രില് 21 വരെ

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം/ വിമുക്തഭടന്മാർ/ സ്ത്രീകള്‍ക്കു ഫീസില്ല. നെറ്റ് ബാങ്കിങ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്/ ചെലാനായി ഫീസടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർhttps://ssb.gov.in എന്ന വെബ്സെെറ്റ് മുഖേന വിശദമായ നോട്ടിഫിക്കേഷൻ വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

sashastra seema bal has announced 861 constable vacancies apply before april 20

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham