റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് മക്കയിലും തെക്കൻ മേഖലകളിലും മെയ് മാസത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ഈ മാസം മുതല്‍ ജൂലൈ വരെ ശരാശരിയിലും കൂടുതല്‍ മഴ ലഭിക്കുമെന്നും ജൂലൈ അവസാനത്തോടെ സാധാരണ നിലയില്‍ എത്തുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. മെയ് മാസത്തില്‍ ജിസാൻ, അസീർ, അല്‍-ബാഹ, മക്ക എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കത്തിനും കാരണമായേക്കാം.
ബലി പെരുന്നാള് - വേനലവധി യാത്ര: വിമാന നിരക്ക് കുറയുമെന്ന പ്രതീക്ഷയില് പ്രവാസികള്
മദീന,ഹാഇല്‍, ഖസീം, വടക്കൻ അതിർത്തി മേഖലകളില്‍ മിതമായതോ കനത്തതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ജൂണ്‍ മാസത്തില്‍ ജിസാൻ, അസീർ മേഖലകളില്‍ ശരാശരിയിലും കൂടുതല്‍ മഴ തുടരും. അല്‍-ബാഹയിലും ത്വാഇഫ് ഉള്‍പ്പെടെയുള്ള മക്കയിലെ ഉയർന്ന പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കാം. ജൂലൈ മാസത്തോടെ മഴ കുറഞ്ഞ് സാധാരണ നിലയിലെത്തും.
അതേസമയം, വരും മാസങ്ങളില്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണയേക്കാള്‍ വർധിക്കുമെന്നും പ്രവചനമുണ്ട്. 80% വർധിക്കാനാണ് സാധ്യത. മക്കയുടെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങള്‍, അല്‍-ബാഹ, അസീർ, വടക്കൻ ജിസാൻ എന്നിവിടങ്ങളില്‍ താപനില ശരാശരിയേക്കാള്‍ 1.0°C വരെ ഉയർന്നേക്കാം. ഹാഇല്‍, തബൂക്ക്, മദീനയുടെ വടക്കൻ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ 0.8°C വരെ താപനില വർധിച്ചേക്കാം.
The National Center for Meteorology (NCM) forecasts heavy rainfall for Saudi Arabia's southern and Makkah regions in May, with above-average precipitation continuing through June. Alongside the rain, temperatures across most regions are expected to rise up to 1.0°C above seasonal norms, with an 80% probability of warmer-than-average conditions in certain areas.

