റിയാദ്: സഊദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തിയ ആക്രമണങ്ങളില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു.
36 പേർക്ക് പരുക്കേറ്റതായും സിവില്‍ ഏവിയേഷൻ അതോറിറ്റി വാർത്താക്കുറിപ്പില്‍ അറിയിച്ചു.
അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേരും, തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.
മൊറോക്കൻ, അള്‍ജീരിയൻ സ്വദേശികളായ രണ്ട് സ്ത്രീകളാണ് അബഹ വിമാനത്താവളത്തില്‍ കൊല്ലപ്പെട്ടത്. ഇവിടെ 28 പേർക്ക് പരുക്കേറ്റു. സഊദി പൗരന്മാർക്ക് പുറമെ ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.
കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ അഞ്ച് സഊദി പൗരന്മാർ, രണ്ട് ഈജിപ്ഷ്യൻ സ്വദേശികള്‍, ഒരു പാകിസ്ഥാൻ സ്വദേശി എന്നിവരുള്‍പ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ വിമാനത്താവളങ്ങള്‍ക്ക് ഭൗതിക നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയതായി അതോറിറ്റി വ്യക്തമാക്കി.
Houthi attacks targeted airports in Saudi Arabia, killing three people and injuring 36 others, raising security concerns as regional tensions continue to escalate.

