Monday, 14 Jun, 4.38 pm സുപ്രഭാതം

ലേറ്റസ്റ്റ് ന്യൂസ്
സഊദിയിലേക്ക് വരുന്ന എല്ലാവരും മുഖീമില്‍ രജിസ്റ്റര്‍ ചെയ്യണം, വാക്‌സിന്‍ എടുക്കാത്തവരുള്‍പ്പെടെ നാല് വിഭാഗക്കാര്‍ക്ക് സംവിധാനം സജ്ജം

റിയാദ്: സഊദി പ്രവേശനത്തിനായി മുഖീമില്‍ എല്ലാ വിഭാഗം ആളുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം നിലവില്‍ വന്നു. രാജ്യത്തേക്ക് വരുന്ന വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും സ്വീകരിക്കാത്തവര്‍ക്കും വെവ്വേറെ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനമാണ് മുഖീമില്‍ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ച സഊദി ഇഖാമയുള്ളവര്‍, വാക്‌സിന്‍ സ്വീകരിക്കാത്ത ഇഖാമയുള്ളവര്‍, വാക്‌സിന്‍ സ്വീകരിച്ച സന്ദര്‍ശക വിസക്കാര്‍, വാക്‌സിന്‍ സ്വീകരിക്കാത്ത സന്ദര്‍ശക വിസക്കാര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാനായുള്ള സംവിധാനമാണ് സജ്ജമായത്.

വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് സഊദിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കിടെയാണ് ആശ്വാസമായി ജവാസാത്തിനു കീഴിലെ മുഖീമിലെ അപ്‌ഡേഷന്‍. ഓരോ വിഭാഗവും സ്വീകരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന ലിങ്കില്‍ കയറിയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഓരോ വിഭാഗക്കാര്‍ക്കുമുള്ള നിബന്ധനകളും ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാക്‌സിന്‍ സ്വീകരിച്ച സഊദി പ്രവാസികള്‍

1: തവക്കല്‍നയിലെ നിങ്ങളുടെ ആരോഗ്യസ്ഥിതി ഇമ്മ്യൂണ്‍ ആയിരിക്കണം. (രണ്ട് ഡോസ് സ്വീകരിക്കല്‍, ഒറ്റ ഡോസ്, രോഗം വന്നു ഭേദമാകല്‍)

2: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബ് വിവരങ്ങള്‍ എന്റര്‍ ചെയ്യണം.

3: നല്‍കിയ വിവരങ്ങളുടെ കൃത്യത ബോര്‍ഡിംഗ് പാസ് നല്‍കുന്ന സമയത്തും എന്‍ട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ പ്രവേശനം തടയുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

4:18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റര്‍ ചെയ്യണം.

5: ഗാര്‍ഹിക തൊഴിലാളികള്‍ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

വാക്‌സിന്‍ സ്വീകരിക്കാത്ത സഊദി പ്രവാസികള്‍ക്കുള്ള വ്യവസ്ഥകള്‍

1: പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബ് വിവരങ്ങള്‍ എന്റര്‍ ചെയ്യണം.

2: നല്‍കിയ വിവരങ്ങളുടെ കൃത്യത ബോര്‍ഡിംഗ് പാസ് നല്‍കിയ സമയത്തും എന്‍ട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ പ്രവേശനം തടയുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. (എന്നാല്‍, നേരത്തെയുള്ള നിയമ പ്രകാരം ഇവര്‍ സഊദിയില്‍ പ്രവേശിച്ചാല്‍ ക്വാറന്റൈനില്‍ കഴിയണം)

3: 18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റര്‍ ചെയ്യണം.

4: ഗാര്‍ഹിക തൊഴിലാളികള്‍ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

വാക്‌സിന്‍ സ്വീകരിച്ച സന്ദര്‍ശക വിസക്കാര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍

1: സഊദി അംഗീകരിച്ച ഫൈസര്‍ ബയോണ് ടെക്, ഓക്സ്ഫോര്‍ഡ്-അസ്ട്രാസെനെക, മോഡേണ എന്നിവയില്‍ ഏതെങ്കിലും ഒന്ന് രണ്ടു ഡോസ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സര്‍ ഒരു ഡോസ് എടുത്തവര്‍ ആയിരിക്കണം.

2: വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ വരുന്ന രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികള്‍ സാക്ഷ്യപ്പെടുത്തണം (ആരോഗ്യ മന്ത്രാലയം അല്ലെങ്കില്‍ അംഗീകൃത ആരോഗ്യ അതോറിറ്റി).

3- അവസാന ഡോസ് സ്വീകരിക്കുന്നതും (രണ്ട്-ഡോസ് വാക്സിന്‍റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ ഒറ്റ ഡോസ് വാക്സിന്‍റെ ആദ്യ ഡോസ്) രാജ്യത്തിലേക്ക് പോകുന്നതും തമ്മിലുള്ള കാലയളവ് 14 ദിവസത്തില്‍ കുറവായിരിക്കരുത്.

4: യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുക.

5: നല്‍കിയ വിവരങ്ങളുടെ കൃത്യത ബോര്‍ഡിംഗ് പാസ് നല്‍കിയ സമയത്തും എന്‍ട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയാല്‍ പ്രവേശനം തടയുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

6: 18 വയസ്സിന് താഴെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

വാക്‌സിന്‍ സ്വീകരിക്കാത്ത സന്ദര്‍ശക വിസക്കാര്‍ പാലിക്കേണ്ട വ്യവസ്ഥകള്‍

1: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്ബ് വിവരങ്ങള്‍ എന്റര്‍ ചെയ്യണം.

3: 18 വയസ്സിന് താഴെയുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Suprabhaatham
Top