Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Saudi Weather Alert: സൗദിയില്‍ കനത്ത മഴ മുന്നറിയിപ്പ്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മിന്നല്‍പ്രളയത്തിനും സാധ്യത

Saudi Weather Alert: സൗദിയില്‍ കനത്ത മഴ മുന്നറിയിപ്പ്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; മിന്നല്‍പ്രളയത്തിനും സാധ്യത

ജിദ്ദ: സൗദി അറേബ്യയിലെ വിവിധ മേഖലകളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും മിന്നല്‍പ്രളയത്തിനും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) റെഡ് അലർട്ട് പ്രഖ്യാപിച്ചു.

മക്ക, അസീർ മേഖലകളിലെ വിവിധ പ്രദേശങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം. മക്കയിലെ മൈസാൻ, അസീറിലെ അല്‍-മജാരിദ, റിജാല്‍ അല്‍മാ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് റെഡ് അലർട്ട്.

ജിസാൻ മേഖലയിലെ അബു അരിഷ്, അഹദ് അല്‍-മസാരിഹ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായ മഴ സാധ്യത ഉള്ളതിനാല്‍ ഓറഞ്ച് അലർട്ടും അസീറിലെ അബ്ഹയിലും പരിസര പ്രദേശങ്ങളിലും മൂടല്‍മഞ്ഞിന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജിസാനിലെ അല്‍-ദർബ്, അസീറിലെ അല്‍-ബിർക്, മക്കയിലെ വിശുദ്ധ തലസ്ഥാനം എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് യെല്ലോ അലർട്ടും നിലവിലുണ്ട്.

ജിസാൻ, അസീർ, അല്‍-ബാഹ, മക്ക, മദീന മേഖലകളില്‍ മിതമായതുമുതല്‍ ശക്തമായതുവരെയുള്ള ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് NCM അറിയിച്ചു. ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ മഴ മിന്നല്‍പ്രളയത്തിന് കാരണമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

താപനിലയില്‍ ദമ്മാമിലാണ് ഏറ്റവും ഉയർന്ന നിരക്ക് പ്രതീക്ഷിക്കുന്നത്—46 ഡിഗ്രി സെല്‍ഷ്യസ്. റിയാദ്, മദീന, ബുറൈദ എന്നിവിടങ്ങളില്‍ 45 ഡിഗ്രിയും മക്കയിലും ഹായിലിലും 42 ഡിഗ്രിയും ജിദ്ദയില്‍ 38 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്. അബ്ഹയില്‍ 30 ഡിഗ്രിയും അല്‍-ബാഹയില്‍ 31 ഡിഗ്രിയുമാകും താപനില.

റിയാദില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. മക്കയിലും മദീനയിലും ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും പൊടിപടലങ്ങള്‍ക്കും സാധ്യതയുണ്ട്. ജിദ്ദയിലും ഇടിമേഘങ്ങള്‍ക്കും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്.

അബ്ഹയിലും അല്‍-ബാഹയിലും മിതമായതുമുതല്‍ ശക്തമായതുവരെയുള്ള ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജിസാനിലും മഴയ്ക്കൊപ്പം ശക്തമായ കാറ്റും പൊടിപടലങ്ങളും പ്രതീക്ഷിക്കുന്നു. നജ്റാനില്‍ മഴയ്ക്ക് സാധ്യതയുള്ള ഇടിമേഘങ്ങളും ശക്തമായ കാറ്റും ഉണ്ടാകാം.

English Summary:

Saudi Arabia’s National Center for Meteorology has issued red alerts for heavy rain, thunderstorms and possible flash floods in parts of Makkah and Asir. Orange alerts are in place for moderate rain in parts of Jazan and fog in Abha, while yellow alerts cover areas expecting light rain. Several regions, including Jazan, Asir, Al-Baha, Makkah and Madinah, could experience thunderstorms, hail and strong winds.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham