Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

കാക്കനാട്: കൊച്ചിയില് സ്വകാര്യ ബസ് സര്വീസുകള് പ്രതിസന്ധിയിലേക്ക്. വരുമാന നഷ്ടം മൂലം എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിലോടുന്ന മുപ്പതോളം സ്വകാര്യ ബസുകളാണ് താല്ക്കാലികമായി സര്വീസ് അവസാനിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ബസുടമകള് മോട്ടോര് വാഹന വകുപ്പിന് (RTO) 'ജി ഫോം' സമര്പ്പിച്ചു.

കെ.എസ്.ആര്.ടി.സിയുടെ 'പ്രിയദര്ശിനി' ഓര്ഡിനറി ബസുകളില് സ്ത്രീകള്ക്ക് സൗജന്യ യാത്ര അനുവദിച്ചതാണ് തങ്ങള്ക്ക് തിരിച്ചടിയായതെന്ന് ബസുടമകള് ആരോപിക്കുന്നു. ഈ പദ്ധതി വന്നതോടെ സ്വകാര്യ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തില് വലിയ കുറവുണ്ടായി. ദിവസേനയുള്ള കളക്ഷനില് നിന്നും ചെലവുകള് കഴിഞ്ഞ് ആയിരം രൂപ പോലും ലാഭം കിട്ടാത്ത അവസ്ഥയാണെന്നാണ് ഉടമകളുടെ പരാതി.

സാമ്പത്തിക പ്രതിസന്ധിയാണ് സര്വീസ് നിര്ത്താന് കാരണമെങ്കിലും സാങ്കേതിക തടസ്സങ്ങള് ഒഴിവാക്കാന് 'അറ്റകുറ്റപ്പണി' എന്ന കാരണം കാണിച്ചാണ് ഭൂരിഭാഗം ഉടമകളും ജിഫോം നല്കിയിരിക്കുന്നത്. ഇത്രയും വലിയ തുക നഷ്ടം സഹിച്ച്‌ മുന്നോട്ട് പോകാന് കഴിയില്ലെന്നാണ് ഇവരുടെ നിലപാട്.

Around 30 private buses in Kochi are temporarily suspending operations and have submitted 'G-Forms' to the RTO due to a severe drop in revenue following the introduction of free travel for women in KSRTC's 'Priyadarshini' buses.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham