Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്; ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്; ദേവ്ദത്ത് പടിക്കലിന് സെഞ്ച്വറി

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യക്ക് മികച്ച സ്കോര്. ആദ്യ ദിനം ബാറ്റിങ് അവസാനിക്കുമ്പോള് ഒന്നാം ഇന്നിങ്സില് ഇന്ത്യ 85 ഓവറില് അഞ്ചിന് 300 റണ്സെന്ന നിലയിലാണ്.

തുടര്ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ച ദേവ്ദത്ത് പടിക്കലിന്റെ 117 റണ്സിന്റെ പ്രകടനമാണ് ഇന്ത്യയുടെ ഇന്നിങ്സില് പ്രധാന പങ്ക് വഹിച്ചത്. അര്ധ സെഞ്ച്വറി നേടിയ ശുഭ്മന് ഗില്(50), യശസ്വി ജയ്സ്വാള്(45), രവീന്ദ്ര ജഡേജ (43) എന്നിവരുടെ ബാറ്റിങ് പ്രകടനവും മികച്ച സ്കോര് നേടുന്നതില് പ്രധാനമായി മാറിട്ടുണ്ട്. ആദ്യദിനം അവസാനിക്കുമ്പോള് ധ്രുവ് ജുറേല്(7*), അരങ്ങേറ്റക്കാരന് സാരാംശ് ജെയിന്(4) എന്നിവരാണ് ക്രീസില്. ബാറ്റിങ്ങിനിടെ കീപ്പര് ഋഷഭ് പന്ത്(3) പരുക്കേറ്റതിനെത്തുടര്ന്ന് റിട്ടയര് ഹര്ട്ടായി.

ആദ്യ സെഷനില് തന്നെ രണ്ട് ഓപ്പണര്മാരെയും മടക്കി തുടക്കത്തില് ഇന്ത്യയെ ലങ്ക പ്രതിരോധത്തിലാക്കിയെങ്കിലും ദേവ്ദത്ത്-ശുഭ്മന് ഗില് കൂട്ടുകെട്ട് നല്ല രീതിയില് കളിക്കുകയായിരുന്നു. ഒന്നാം വിക്കറ്റില് യശസ്വി ജയ്സ്വാളും കെ.എല് രാഹുലും ചേര്ന്ന് 37 റണ്സ് കൂട്ടിച്ചേര്ത്തു. ഏകദിന ശൈലിയില് കളിച്ച ജയ്സ്വാള് 17-ാം ഓവറില് മടങ്ങി. ഇതോടെ 2-ന് 66 എന്ന നിലയിലായി ഇന്ത്യ. പിന്നാലെയാണ് പടിക്കലും ഗില്ലും ഒന്നിച്ചത്. രണ്ടാം സെഷന് അവസാനിക്കുന്നതിന് തൊട്ടുമുന്പ് ഗില്ലിനെ പുറത്താക്കി അസിത ഫെര്ണാണ്ടോയാണ് കൂട്ടുകെട്ട് പൊളിച്ചത്. പീന്നിട് വന്ന പന്തിന് ഇന്നിങ്സിനിടെ പരുക്കേറ്റതിനാല് ബാറ്റിങ് പൂര്ത്തിയാക്കാന് സാധിക്കാതെ മടങ്ങി. ഇതിന് ശേഷം ജഡേജ-പടിക്കല് കൂട്ടുകെട്ട് ഭംഗിയായി പുരോഗമിച്ചു. പടിക്കലും ജഡേജയും ചേര്ന്ന് 74 റണ്സ് കൂട്ടുകെട്ടാണ് ഉയര്ത്തിയത്. പിന്നാലെ ജഡേജ മടങ്ങി. എട്ടാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന് സാരാംഗ് ജെയിന് നേരിട്ട രണ്ടാം പന്തില് ബൗണ്ടറി പായിച്ച്‌ ഇന്ത്യന് സ്കോര് 300 ല് എത്തിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham