Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.ജെ.പി നേതാക്കളായ അശുതോഷിനും സൗരവിനും ജാമ്യമില്ല; കസ്റ്റഡിയില്‍ തുടരും; ഉത്തരവ് വിചിത്രമെന്ന് സി.ജെ.പി

സി.ജെ.പി നേതാക്കളായ അശുതോഷിനും സൗരവിനും ജാമ്യമില്ല; കസ്റ്റഡിയില്‍ തുടരും; ഉത്തരവ് വിചിത്രമെന്ന് സി.ജെ.പി

സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ രണ്ട് ദിവസത്തേക്ക് കൂടി ജുഡീഷ്യല് കസ്റ്റഡിയില് വിട്ടു.

പാര്ട്ടിയുടെ രണ്ട് കണ്വീനര്മാരെ മോചിപ്പിക്കുന്നത് തടയാന് ജാമ്യ നടപടികള് ബോധപൂര്വം വൈകിപ്പിക്കുകയാണെന്ന് സി.ജെ.പി ആരോപിച്ചതിനിടയിലാണ് ഈ സംഭവം. ജന്തര്മന്തറില് നടത്തിയ പ്രതിഷേധത്തെ തുടര്ന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ആദ്യം അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയിലാണ് റിമാന്ഡ് ചെയ്തിരുന്നത്.

തിങ്കളാഴ്ച പൊലിസ് ഇവരുടെ ജുഡീഷ്യല് കസ്റ്റഡി നീട്ടിനല്കാന് ആവശ്യപ്പെടുകയും തുടര്ന്ന് മജിസ്ട്രേറ്റ് രണ്ട് ദിവസത്തേക്ക് കൂടി ജയിലിലേക്ക് റിമാന്ഡ് ചെയ്യുകയുമായിരുന്നു. പ്രതിഷേധ പ്രകടനങ്ങള്ക്കായി നിരോധിക്കപ്പെട്ടതോ അല്ലെങ്കില് അനുമതിയില്ലാത്തതോ ആയ ജന്തര്മന്തറിലെ പൂട്ടിയിട്ടിരുന്ന ഗേറ്റ് ചാടിക്കടന്ന് പ്രവേശിച്ചുവെന്നാരോപിച്ച്‌ ഒക്ടോബര് 13-നാണ് ദാസിനെയും റാങ്കയെയും കസ്റ്റഡിയിലെടുത്തത്.

മറ്റ് സി.ജെ.പി പ്രവര്ത്തകര്ക്കൊപ്പം ദേശീയ പതാകയേന്തുകയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്ത ഇവരെ പിന്നീട് കസ്റ്റഡിയിലെടുത്ത് മുന്കരുതല് തടങ്കലിലാക്കുകയായിരുന്നു.

തുടര്ന്ന് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില് ഹാജരാക്കിയ ഇവരെ ജുഡീഷ്യല് കസ്റ്റഡിയില് റിമാന്ഡ് ചെയ്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham