Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിംബാബ്‌വെ പ്രസിഡന്റുമായി ഖത്തര്‍ അംബാസഡറുടെ കൂടിക്കാഴ്ച

സിംബാബ്‌വെ പ്രസിഡന്റുമായി ഖത്തര്‍ അംബാസഡറുടെ കൂടിക്കാഴ്ച

രാരെ: സിംബാബ്വെ റിപ്പബ്ലിക് പ്രസിഡന്റ് എമേഴ്സണ്‍ മ്നൻഗാഗ്വ ഖത്തറിന്റെ അംബാസഡറായ മുബാറക് ബിൻ നാസർ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.

ഹരാരെയില്‍ നടന്ന ഔദ്യോഗിക ചടങ്ങിലായിരുന്നു കൂടികാഴ്ച.

കൂടാതെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അല്‍ഥാനിയുടെ ആശംസകള്‍ അംബാസഡർ സിംബാബ്വെ പ്രസിഡന്റിനെ അറിയിച്ചു. പ്രസിഡന്റിന്റെ ആരോഗ്യത്തിനും സിംബാബ്വെ ജനതയുടെ പുരോഗതിക്കും സമൃദ്ധിക്കും അമീറിന്റെ ആശംസകള്‍ അദ്ദേഹം കൈമാറി.

പ്രസിഡന്റ് മ്നൻഗാഗ്വയും ഖത്തർ അമീറിന് തന്റെ ആശംസകള്‍ അറിയിക്കാൻ അംബാസഡറോട് അഭ്യർഥിച്ചു. ഖത്തറിന്റെ തുടർ വികസനത്തിനും സമൃദ്ധിക്കും അദ്ദേഹം ആശംസ നേർന്നു.

രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് കൂടിക്കാഴ്ചയില്‍ പ്രതിഫലിച്ചതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Zimbabwe President Emmerson Mnangagwa received the credentials of HE Mubarak bin Nasser Al Khalifa as Qatar’s non-resident ambassador to Zimbabwe. During the meeting, greetings and best wishes were exchanged between HH Amir Sheikh Tamim bin Hamad Al-Thani and the Zimbabwean president, reaffirming efforts to strengthen diplomatic relations between the two countries.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham