Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം; തിരുത്തല്‍ അംഗീകരിച്ചെങ്കിലും നടപടിയില്ല

സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് പരാജയം; തിരുത്തല്‍ അംഗീകരിച്ചെങ്കിലും നടപടിയില്ല

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ തിരുത്തലുകള്‍ക്ക് സി.പി.എം സംസ്ഥാന സമിതി അംഗീകാരം നല്‍കിയെങ്കിലും വ്യക്തിപരമായി ആർക്കും വീഴ്ചപറ്റിയിട്ടില്ലെന്ന നിലപാട് പാർട്ടി ആവർത്തിക്കുന്നതോടെ തിരുത്തല്‍പ്രക്രിയ നയത്തില്‍ മാത്രം ഒതുങ്ങുമെന്ന് സൂചന.

തിരുത്തലുകള്‍ക്കായി വിശാല സംസ്ഥാനസമിതി ചേരാൻ തീരുമാനിച്ചിരിക്കെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദിയാരെന്ന ചോദ്യം അണികള്‍ക്കിടയില്‍ ബാക്കിയാകുകയാണ്. വീഴ്ചയുടെ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനൊന്നാകെയെന്ന് പറയുമ്പോള്‍ ഒന്നാ രണ്ടോ പേരെ പദവിയില്‍ നിന്ന് നീക്കിയതുകൊണ്ട് കാര്യമില്ലെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മുഖങ്ങള്‍ മാറ്റാൻ പോയാല്‍ ഏരിയാ സെക്രട്ടറിമാരെ വരെ മാറ്റേണ്ടിവരുമെന്നാണ് സംസ്ഥാന നേതാക്കളുടെ വാദം. തിരുത്തലിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടേറിയറ്റിലോ സംസ്ഥാന സമിതിയിലോ ഒരു അഴിച്ചുപണിക്കും സാധ്യതയില്ലെന്ന് തന്നെയാണ് നേതൃത്വം വ്യക്തമാക്കുന്നത്. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും സമീപനം മാറ്റുക, ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, സർക്കാരിന്റെ തെറ്റായ പ്രവർത്തനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നിവയാണ് ജനവിശ്വാസം വീണ്ടെടുക്കാനുള്ള മാർഗമായി പാർട്ടി നേതൃത്വം കാണുന്നത്. ഭരണത്തിലിരുന്നപ്പോഴുണ്ടായ വീഴ്ചകള്‍ക്ക് ഇനി തിരുത്തലുകള്‍ സാധ്യമല്ലെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

ഇതോടെ സെപ്റ്റംബറില്‍ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയില്‍ എത്രത്തോളം തെറ്റുതിരുത്തല്‍ സാധ്യമാകുമെന്ന സംശയമാണ് ഉയരുന്നത്.

സംസ്ഥാന സമിതി തയാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടില്‍ കേന്ദ്രകമ്മിറ്റി നിർദേശിച്ച തിരുത്തലുകള്‍ക്ക് കഴിഞ്ഞദിവസം എതിർപ്പുകളില്ലാതെ അംഗീകാരം നല്‍കിയിരുന്നു.
കേന്ദ്രകമ്മിറ്റി റിപ്പോർട്ടിങ്ങിനായി രണ്ടുദിവസത്തേക്ക് നിശ്ചയിച്ചിരുന്ന സംസ്ഥാന സമിതി ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കി തിരുത്തല്‍ പ്രക്രിയകള്‍ക്കായി സെപ്റ്റംബർ 13 മുതല്‍ 15 വരെ കോഴിക്കോട്ട് വിശാലമായ സംസ്ഥാന സമിതി ചേരാൻ തീരുമാനിച്ച്‌ പിരിയുകയായിരുന്നു.

The CPM has decided not to take disciplinary action following its recent election defeat, opting instead to focus on reviewing the reasons behind the setback. Party leaders stressed the need for organisational introspection and corrective measures rather than assigning individual blame.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham